Don't Miss

ടാറ്റു അടിക്കാന്‍ പോകുന്നവര്‍ ഈ യുവ മോഡലിന്റെ അനുഭവം അറിഞ്ഞിരിക്കണം

ടാറ്റു പ്രേമം വിനയായ കനേഡിയന്‍ മോഡല്‍ കേറ്റ് ഗലിങ്കറിന് സംഭവിച്ചത് യുവാക്കള്‍ക്ക് പാഠമായിയിരിക്കേണ്ട ഒരു അനുഭവമാണ്. കാമുകന്റെ ആഗ്രഹത്തിന് വഴങ്ങി കഴിഞ്ഞ ഓഹസ്റ്റിലാണ് സ്‌ക്ലേരാ ടാറ്റു പരീക്ഷിക്കാന്‍ കേറ്റ് തയ്യാറായത്.

ബോഡി മോഡിഫിക്കേഷന്‍ ആര്‍ട്ടിസ്റ്റായ കാമുകന്‍ എറിക് ബ്രൗണ്‍ തന്നെയാണ് ടാറ്റു ചെയ്ത് കൊടുത്തത്. കണ്ണില്‍ കൃഷ്ണമണിക്ക് ചുറ്റുമുള്ള വെളുത്ത പ്രതലത്തിലാണ് ടാറ്റു ചെയ്തത്. കേറ്റിന്റെ പച്ചനിറത്തിലുള്ള കൃഷ്ണമണിക്ക് ചേരുന്ന തരത്തില്‍ പര്‍പ്പിള്‍ നിറമാണ് ടാറ്റു ചെയ്യാന്‍ തെരഞ്ഞെടുത്തത്. ആ തീരുമാനം കേറ്റിന്റെ കണ്ണുതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.

ടാറ്റു ചെയ്യാനുപയോഗിച്ച മഷിയ്ക്ക് കട്ടികൂടുതലായതും ശക്തമായ അണുബാധയും അനുയോജ്യമല്ലാത്ത ടാറ്റുസൂചി ഉപയോഗിച്ചതും എല്ലാം കൂടിയായപ്പോള്‍ കണ്ണ് അപകടത്തിലായി. ഏത് നേരവും കണ്ണീരൊലിക്കുന്ന അവസ്ഥയാണിപ്പോള്‍. അതും പര്‍പ്പിള്‍ നിറത്തില്‍. ആശുപത്രി സന്ദര്‍ശനവും മരുന്നുപയോഗിക്കലുമായി കേറ്റ് മടുത്തുതുടങ്ങി. തന്റെ ദയനീയാവസ്ഥ ഫെയ്‌സ്ബുക്കിലൂടെ കേറ്റ് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

സ്‌ക്ലേരാ ടാറ്റു എത്രമാത്രം അപകടമാണെന്ന മുന്നറിയിപ്പ് സ്വന്തം അനുഭവം കൊണ്ട് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു കേറ്റ്. ഫെയ്‌സ്ബുക് പോസ്റ്റ് വൈറലായതോടെ ടാറ്റൂ ചെയ്യുന്നതിനെതിരെ നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. വരുംവരായ്കകള്‍ ആലോചിക്കാതെ എടുത്തുചാടി ടാറ്റു ഭ്രമത്തിന് പിറകെ പോവുന്നവര്‍ക്ക് ഒരു പാഠമാണ് കേറ്റിന്റെ അനുഭവം. കണ്ണിലെ ടാറ്റു കൂടാതെ ഇരുപത്തിയഞ്ചോളം ടാറ്റു ഈ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ട്.

Related posts

ആഗ്രഹിച്ച ചുറ്റികയും അരിവാളും. ഇന്നച്ചന്‍ ഇപ്പോള്‍ പഴയ ആളല്ല, സഖാവ് ഇന്നസെന്റ്

ഭരണാധികാരികൾ എന്തിനു ഇഫ്താർ വിരുന്ന് ഒരുക്കുന്നു?.

subeditor

നോട്ട് നിരോധനത്തിനു നന്ദി ; വിവാഹം ചെയ്യാമെന്നു പറഞ്ഞ് പറ്റിച്ചു പോയ കള്ളക്കാമുകന്‍ കുടുങ്ങിയത് എടിഎമ്മിനു മുന്നിലെ ക്യൂവില്‍

subeditor

പേർക്ക് ജീവനും ജീവിതവും നല്കി പ്രവീണ യാത്രയായി

subeditor

പൂര്‍ണ്ണനഗ്നയായി യുവതി മലമുകളില്‍ നിന്നും ചാടി; വീഡിയോ വൈറലാകുന്നു

ശ്രീധരന്‍ വെറും ‘കോടാലി’യെങ്കില്‍ മകന്‍ അരുണ്‍ ‘ഹൈടെക്’ അധോലോകത്തലവന്‍

പി.ജയരാജന്‌ ഹൃദ്രോഗം;മറ്റ് ഹൃദ്രോഗിയുടെ ഇ.സി.ജി ഹാജരാക്കിയതായി ആരോപണം.

subeditor

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ഫോട്ടോയില്‍ കാണുന്നവര്‍ ഈ ലോകത്ത് ഇതുവരെ ജനിച്ചിട്ടില്ല

പീക് ടൈമിൽ പരസ്യമായി അസ്ലീലം വിളമ്പിയ മംഗളത്തെ കാത്തിരിക്കുന്നത് വമ്പൻപണി, നിയമക്കുരുക്കിൽ നിന്നും ചാനൽ മേധാവികൾ തടിയൂരാൻ പാടുപെടും

subeditor

20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു, രോഗിയായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്കു വേണ്ട: സംസാരശേഷി നഷ്ടമായ പ്രവാസിയെ ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചു

കർദിനാളിനേ വധിക്കാൻ പദ്ധതിയിട്ടിരുന്നു, മുൻ പിതാക്കന്മാരും കൊലപെട്ടതെന്ന് ആരോപണം ശക്തമാകുന്നു

pravasishabdam news

സൂക്ഷിക്കുക ; ദുബായ് വിമാനത്താവളത്തില്‍ കുടുംബസമേതം എത്തുന്ന മലയാളികളെ വലവീശുന്ന കള്ളക്കടത്ത് ഏജന്റുമാര്‍

subeditor