‘പരമാനന്ദത്തില്‍’ ആറാടി രാജസ്ഥാനികള്‍, വിചിത്രം ഇവരുടെ ജീവിതം

ചണ്ഡിഗഡ്: ഇഴജന്തുക്കളില്‍ ഏറ്റവും വിഷം കൂടിയ ഇനമാണ് രാജവെമ്പാല. ഒറ്റ കടിയില്‍ 20 മനുഷ്യരെയും കൊല്ലാനുള്ള അത്രയും വിഷം രാജവെമ്പാലയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവയെ കൈയ്യിലിട്ട് അമ്മാനമാടുകയാണ് രാജസ്ഥാനിലെ ഒരു വിഭാഗക്കാര്‍. കളിയ്ക്കുന്നതോടൊപ്പം അവയെകൊണ്ട് കടിപ്പിക്കുകയും ചെയ്യും. നാക്കില്‍ കൊത്തിക്കുകയാണ് ഭൂരിഭാഗം ചെയ്യുന്നത്. ലഹരിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

പതിവുലഹരിയേക്കാള്‍ ആനന്ദവും ഉറക്കവും പാമ്പിന്‍വിഷത്തില്‍നിന്നു കിട്ടിയെന്നാണ് ഇവരുടെ വാദം. രാജവെമ്പാലയുടെ കടി അതിജീവിച്ച ഇരുവരെയും വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണു ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്.

രാജവെമ്പാലയുടെ വിഷം കയറിയിട്ടും കുലുങ്ങാത്ത മനുഷ്യരുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ലഹരിവിമുക്ത കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍. രണ്ടുപേരുടെയും കേസിനെക്കുറിച്ച് ‘ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിനും’ ലേഖനം പ്രസിദ്ധീകരിച്ചു. ലഹരിമരുന്നുകള്‍ക്കു പകരം പാമ്പിന്‍വിഷം ഉപയോഗിക്കാമോ എന്നതിന്റെ കേസ് സ്റ്റഡിയാണു ലേഖനമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

Top