ഭാര്യയുടെ അണ്ഡം വിറ്റ് ഭർത്താവ് വീട്ടുചെലവ് നടത്തി; അവസാനം ​ഗതിക്കെട്ട് ഭാര്യ ചെയ്തത്….

ഭാര്യയെ മറ്റൊരാൾക്ക് നൽകി അത് മുതലെടുത്ത് ജീവിക്കുന്ന ഭർത്താക്കൻമാരെ കുറിച്ച് നിരവധി സംഭവങ്ങൾ വാർത്തകളിൽ നിറഞ്ഞ് നാം കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വാർത്തയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ മടിയനായ ഭർത്താവ് കണ്ടെത്തിയ വഴി ആരെയും ഞെട്ടിപ്പിക്കുന്നത്.

ഭാര്യയുടെ അണ്ഡം വിറ്റ് വീട്ടുചെലവ് നടത്തുകയാണ് ഒരു ഭർത്താവ്. ഞെട്ടിപ്പിക്കുന്ന ഈ വാർത്ത വന്നിരിക്കുന്നത് അഹമ്മദാബാദിൽ നിന്നാണ് ഭർത്താവിന്റെ ക്രൂരതയിൽ മനം മടുത്ത ഭാര്യയാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. ഒമാന്‍ വംശജയായ ഫറാസ് പത്താനാണ് അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ കൊടും പീഡനത്തിന് ഇരയാകേണ്ടി വന്നത്.

2010ലായിരുന്നു അഫ്‌സല്‍ഖാന്‍ പത്താനെ ഇവര്‍ വിവാഹം കഴിച്ചത്.തുടർന്ന് ഫറാസ് പത്താന്റെ അമ്മയുടെ ദാക്ഷണ്യത്തിലാണ് വീട്ടു ചെലവ് നടത്തിയിരുന്നത്. എന്നാൽ 2016ല്‍ അമ്മയുടെ അമ്മയുടെ മരണത്തോടെകുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി.ഇതോടെയാണ് അണ്ഡം വില്‍ക്കാന്‍ ഇയാള്‍ ഭാര്യയെ പ്രേരിപ്പിച്ചത്.

പല സ്ഥലങ്ങളില്‍ എത്തിച്ച് നിര്‍ബന്ധിച്ചും മര്‍ദ്ദിച്ചും അണ്ഡം വില്‍പ്പിച്ചു. ഇത് തുടര്‍ച്ചയായി നടത്തിയ വന്നതോടെ യുവതിയുടെ ആരോഗ്യനില മോശമായി. രാജസ്ഥാനിലെത്തി അണ്ഡവില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചെങ്കിലും എതിര്‍ത്തതോടെ ക്രൂരമായ മര്‍ദ്ദനം നടത്തിയെന്ന് ഭാര്യ പരാതിയില്‍ പറയുന്നു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. തനിക്ക് അറിയാത്ത ഭാഷയില്‍ ചില പേപ്പറുകള്‍ ഒപ്പുവെപ്പിച്ചുവെന്നും പറയുന്നു.

Top