വിക്കിപീഡിയ ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തി തുടങ്ങി, നിങ്ങൾക്കും പങ്കു ചേരാം

വിക്കിപീഡിയ ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തിതുടങ്ങി… കേന്ദ്ര ഗവണ്മെന്റും രാഷ്ട്രീയ പാര്‍ട്ടികളും , സംഘടനകളും, ചരിത്ര പഠന വിദ്യാര്‍ത്ഥികളും  ഈ തിരുത്തല്‍ വീക്ഷിക്കുന്നു.ഓണ്‍ ലൈന്‍ അന്വേഷണ കുതുകികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിക്കിപീഡിയ.ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ തിരുത്തല്‍ യജ്ഞം തുടങ്ങി കഴിഞ്ഞു.സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിച്ചു സ്കൂള്‍ പുസ്തകങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ BJPക്കു നേരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് വിക്കിപീഡിയയുടെ തിരുത്തെന്നതും ശ്രദ്ധേയം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര തിരുത്തല്‍ യജ്ഞം 2018’ എന്ന ബാനറില്‍ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ്‌ 15) മുതൽ ഗാന്ധിജയന്തിവരെ (ഒക്ടോബര്‍ 2) നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്.ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ മലയാളം വിക്കിയിൽ ചേർക്കുകയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, അതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, വസ്തുതകൾ തുടങ്ങിയ വിഷയങ്ങളിലുള്ള വിവിധ ലേഖനങ്ങൾ സമാഹരിക്കുകയാണ് ഈ തിരുത്തൽ യജ്ഞത്തിലൂടെ.തിരുത്തല്‍ പ്രക്രീയയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുല്ല നിരവധി യുവാക്കളും സംഘടനകളും പങ്കെടുക്കുന്നുണ്ട്. പഴയ തലമുറയിലുള്ളവരുടെ പങ്കാളിത്തം കുറവാണ്. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് നല്ലോരവസരമാണിത്.

.തിരുത്തല്‍ പ്രക്രീയയില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങളും വിക്കിപീഡിയ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ലേഖനങ്ങൾ എഴുതുന്നവർക്ക് വിക്കിമാനിയ 2018 ൽനിന്നു ലഭിച്ച പോസ്റ്റ്കാർഡുകൾ നല്‍കും.ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതുന്ന ആദ്യത്തെ അഞ്ച് പേർക്ക് വിക്കിപീഡിയ, വിക്കിമീഡിയ സ്റ്റിക്കറുകളും, പിൻ മെഡലുകളും നല്‍കും .ആഗസ്റ്റ് 15 നും ഒക്ടോബർ 2 നും ഇടയ്ക്ക് എപ്പോൾവേണമെങ്കിലും നിങ്ങൾക്ക് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് ആഗസ്റ്റ്‌ 15 നു തുടങ്ങി ഇതിനകം നിരവധി തിരുത്തലുകള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. report by അനിൽ നായർ,  https://netizensdesk.blogspot.com/p/wikipedia.html

 

Top