Columnist

വെള്ളപ്പൊക്കസമയത്തു ആശ്രയമേകിയ ദുരിതാശ്വാസക്യാമ്പ് കെട്ടിടങ്ങളിൽ ഒത്തുകൂടി, ജാതിമതഭേദമെന്യേ ഏകോദരസഹോദരങ്ങളായി ഈ വർഷത്തെ ഓണം ആഘോഷിച്ച്, നാം ലോകത്തിനു മാതൃക കാട്ടണം.

നമ്മുടെ സങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു പ്രളയത്തെ  നാം അതിജീവിച്ച് കൊണ്ടിരിക്കുന്ന   ഈ സമയത്തു് ഓണത്തെപ്പറ്റി   എഴുതുന്നത് അനുചിതം ആണെന്ന് പലരും കരുതുമായിരിക്കും. എന്നാലും കടന്നു വരുന്ന ഓണം മലയാളിയുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഓണം ആയി മാറണമെന്ന് ആഗ്രഹിക്കുന്നതിനാൽ ആണ് ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നത്.

ഒരു വലിയ ദുരന്തത്തിന്റെ നടുവിൽ കടന്നെത്തുന്ന ഓണം ആഘോഷിക്കരുതെന്നാണ്  പൊതുവെയുള്ള വികാരം. കേരളത്തിനകത്തും മറുനാട്ടിലും വളരെ നേരത്തെ തീരുമാനിച്ച്   ആസൂത്രണം ചെയ്ത    ഓണാഘോഷപരിപാടികൾ മിക്കതും വേണ്ടെന്നു വച്ചതായി അറിയിപ്പുകൾ വന്നു കഴിഞ്ഞു. കേരളസർക്കാരും ഓണാഘോഷപരിപാടികൾ ക്യാൻസൽ ചെയ്തു കഴിഞ്ഞു.  ചുരുക്കത്തിൽ ഒരു ഓണാഘോഷരഹിത വർഷമായി 2018 മാറുമെന്ന് സാരം.

നാം പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ടുവെന്നു അഭിമാനിച്ചിട്ട്‌, ആ ഒരുമയും അതിജീവനവും ലോകത്തിന്റെ മുമ്പിൽ വിളിച്ചറിയിക്കുവാൻ കിട്ടിയ സുവർണ്ണാവസരമായ തിരുവോണം ആഘോഷിക്കാതെ ഉൾവലിയുന്നതു ഭീരുത്വമല്ലേ. അതിനാൽ ഈ തവണത്തെ ഓണം നാം ആഘോഷിക്കണമെന്നാണ് ഈ ലേഖകനു് പറയാനുള്ളത്.

ഈ തവണത്തെ  ഓണം  ഇതിനു മുമ്പ് നടന്ന സർവ്വ ഓണാഘോഷപരിപാടികളിൽ നിന്നും വ്യത്യസ്തമായി എല്ലാവരും ഒത്തു ചേർന്ന്  സമൂഹസദ്യയായി  ആഘോഷിക്കണം. വെള്ളപ്പൊക്കം അതിന്റെ താണ്ഡവമാടിയ സ്ഥലങ്ങളിൽ, ദുരിതാശ്വാസക്യാമ്പുകളിൽ ഒരുമിച്ചു കഴിഞ്ഞവർക്ക് അവിടെത്തന്നെ ഓണം ആഘോഷിക്കുവാനുള്ള അവസരം ഒരുക്കണം.  ക്യാമ്പുകളിൽ ജാതിമതഭേദമെന്യേ ഏകോദരസഹോദരങ്ങളായി കഴിഞ്ഞവരും ആ ക്യാമ്പിന്റെ ചുറ്റുവട്ടത്തുള്ളവരും ഒത്തു ചേർന്ന് ഓണസദ്യ ഉണ്ണണം.

ഓരോ നാട്ടിലെയും സാമൂഹ്യസംഘടനകളും സമുദായികസംഘടനകളും (ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ ഒക്കെ ഒത്തു ചേരണം)  മുൻകൈ എടുത്ത് വേണം ഇങ്ങനെ ഓണം ആഘോഷിക്കേണ്ടത്. പ്രസ്തുതസംഘടനകൾ ഓണസദ്യയുടെ ചിലവുകൾ വഹിക്കണം. വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടമായവർക്ക് ഓണാഘോഷത്തിന്റെ ചെലവ് വഹിക്കുവാൻ കഴിവില്ലല്ലോ.അതിനു കഴിയുന്നവർ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരും സഹകരിക്കട്ടെ. ദുരിതത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങൾ ഒറ്റക്കല്ല എന്ന ബോധ്യം വരുവാൻ ഇത് വളരെയധികം സഹായിക്കും.

വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശത്തുള്ളവരും ഇതുപോലെ സമൂഹസദ്യകൾ  സംഘടിപ്പിക്കണം. ഓരോ കരക്കാരും ഒത്തു ചേർന്ന് ഈ വർഷത്തെ ഓണം ആഘോഷിക്കുകയും ഓണസദ്യ പന്തിഭോജനം ആയി ആഹരിക്കുകയും ചെയ്യുമ്പോൾ    അത് നമ്മുടെ നാടിൻറെ ഒത്തൊരുമയുടെയും  അതിജീവനത്തിന്റെയും മഹനീയമാതൃകയായി ലോകത്തിന്റെ മുമ്പിൽ വിളങ്ങും.ഓണാഘോഷം വേണ്ടെന്നു വച്ച കേരളസർക്കാരും ഈ കാര്യത്തിൽ മുൻകൈ എടുത്ത് വേണ്ടത് ചെയ്യണം.

ഓണസദ്യക്ക്‌  ആവിശ്യമായ പച്ചക്കറികൾ പൂർണമായി ഈ തവണ ലഭിച്ചില്ലെന്ന് വരും. അതുകൊണ്ടു വലിയൊരു  സദ്യവട്ടം ഒരുക്കുവാൻ സാധിച്ചെന്നു വരില്ല.  എന്നാൽ സദ്യയിലെ കറികളുടേയും ഉപ്പേരികളുടെയും  എണ്ണമല്ല, ഇവിടെ പ്രാധാന്യം. പന്തിഭോജനത്തിലൂടെയും ഒത്തുചേരലിലൂടെയും ലഭിക്കുന്ന കൂട്ടായ്മയുടെ ആനന്ദമാണ് നമുക്ക് വേണ്ടത്.

തന്നെയുമല്ല നമുക്ക് നഷ്ടപ്പെട്ട് പോയതായ പല നന്മകളും ഇതിലൂടെ തിരിച്ചു കൊണ്ടുവരുവാൻ നമുക്ക് കഴിയും. ഒത്തൊരുമയുടെ മഹത്വത്തോടെ,വർഗ്ഗീയ ചിന്തയില്ലാതെ, ഉച്ചനീചത്വം ഇല്ലാതെ, അസഹിഷ്ണതകൾ ഇല്ലാതെ, എല്ലാരും സമന്മാരായി നമുക്ക് ഓണം ആഘോഷിക്കുവാൻ കഴിയുമ്പോൾ നാം; നന്മയുടെ, പ്രതീക്ഷയുടെ മറ്റൊരു   യുഗത്തിലേക്ക് കാൽവയ്‌ക്കുകയാണ്. അതിലും മഹത്തായ മാനവികതയുടെ  മറ്റൊരു മാതൃക, ഈ ദുരന്തമുഖത്ത്,നമുക്ക് കാട്ടുവാൻ ആവില്ല.

ഓണം എന്ന സങ്കല്‌പം തന്നെ മഹത്തരമാണ്. ജാതിമതഭേദമെന്യേ, വർഗ്ഗവർണ്ണഭേദമെന്യേ, ഉച്ചനീചത്വരഹിതമായി​ ആഘോഷിക്കുന്ന  ഒരു ഉത്സവം മാത്രമേ  എന്റെ അറിവിൽ ഉള്ളു; അതാണ് നമ്മുടെ തിരുവോണം.  ഒരു മലയാളിയായി ജനിച്ചതിൽ ഞാൻ ഏറ്റവുമധികം   അഭിമാനിക്കുന്നത്, എല്ലാരും ഒത്തുചേർന്നു ആഘോഷിക്കുന്ന ഈ ഓണത്തിന്റെ പേരിൽ ആണ്.

പന്തിഭോജനം നടത്തി ഓണം ആഘോഷിക്കുന്നതിനെ  പറ്റി നാം ആലോചിച്ച്   പ്രവർത്തികമാക്കണമെന്നു   അഭ്യർത്ഥിക്കുന്നു.  ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും  നല്ല നാളുകൾ   ഈ ഓണാക്കാലത്തു ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.

വിൽസൺ കരിമ്പന്നൂർ

Related posts

ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്മാർ വെള്ളാപള്ളിയാകരുത്

subeditor

ലിംഗം വെട്ടിയപ്പോൾ കൈയ്യടിച്ചവരോട്…ചില കൈയ്യേറ്റക്കാർ രക്ഷപെടുന്നു, കേസുപോലും ഇല്ല

subeditor

ഖത്തറിൽ മറ്റുള്ളവരെ ഓൺലൈനിൽ പരിഹസിക്കരുത്; ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും-സർക്കാർ മുന്നറിയിപ്പ് ഇറക്കി.

subeditor

ഇനിയും എത്ര ജീവൻ പൊലിയണം നമുക്ക്‌ സുരക്ഷാബോധം ഉണ്ടാകാൻ:

subeditor

ബീഹാറിലേത് പശു ദൈവം കടിച്ച താമര. തലച്ചോറുള്ള ഹിന്ദുക്കൾ ഇവിടെ ഉണ്ട്-ഫലം തരുന്ന പാഠം

subeditor

10 കൊല്ലം കൊണ്ട് പെട്രോൾ, ഡീസൽ കാറുകൾ ഔട്ട്. 500കിലോമീറ്റർ ഓടിക്കാവുന്ന ശക്തിയേറിയ ബാറ്ററിക്ക് രൂപം നല്കി.

subeditor

ടിപ്പു സുല്‍ത്താന്റെ ക്രൂരതകള്‍ കൂടി അറിയണം; ടിപ്പു സ്വാതന്ത്ര പോരാളിയോ, മതഭ്രാന്തനോ?

subeditor

മരണത്തിലേക്ക് പിടയുന്ന അക്ബറിനേ ആശുപത്രിയിൽ എത്തിക്കാതെ പശുവിനെ തൊഴുത്തിലാക്കാൻ പോയ ഇന്ത്യ,മോദി ഭരണത്തിലേ നേട്ടങ്ങൾ

subeditor

അംബാനിയേ വീഴ്ത്തൂ, പെട്രോൾ, ഡീസൽ, ഗ്യാസ് വില കുറക്കൂ, പ്രചരണം രാജ്യത്ത് വൈറലാക്കൂ

subeditor

വിൽനയുടെ തല വെടിയേറ്റ് ചിതറുന്നത് സി.സി.ടിവിയിൽ; കൊലയാളി ബാങ്ക്; തോക്കെടുക്കാൻ അറിവില്ലാത്തവനെ പണിക്ക് നിയമിച്ചവൻ നടത്തിയ കൊലപാതകം

subeditor

റഷ്യയും സൗദിയും ചർച്ച നടത്തി, മണിക്കൂറിനുള്ളിൽ ഓയിൽ വില ബാരലിന്‌ 5%കുതിച്ചുകയറി,ഗൾഫ് തിരിച്ചുവരവിൽ?

pravasishabdam news

ആ ശബ്ദ മാധുരി മാഞ്ഞു, ചിലങ്ക നാദം നിലച്ചു, 26മത് വയസിൽ നീ റോഡിൽ മരിച്ചു വീണല്ലോ..

subeditor

ഗൾഫിനെ പൊന്നണിയിച്ച അറ്റ് ലസ് രാമചന്ദ്രനെ ജയിലിൽ ഇടുന്നത് ക്രൂരത, ബൂമെറാങ്ങായി തിരിച്ചടിക്കും

subeditor

കരയുന്ന….വിലപിച്ച ജനത്തോടൊപ്പം രാപ്പകൽ കത്തോലിക്കാ സഭ കൂട്ടിരുന്നു

subeditor

ചെമ്മണ്ണൂർ ബോബീ..തുടയിലെ തുണിയിൽ എഴുതിവയ്ച്ചാൽ വെന്തുമരിച്ച ഇസ്മായിൽ തിരികെ വരില്ല.

subeditor

ഒരുവീട് കൂടിയേതിരൂ; പ്രവാസികൾക്ക് ഭവന വായ്പയെടുക്കാനുള്ള മാനദണ്ഡങ്ങളും ആവശ്യമുള്ള രേഖകളൂം.

subeditor

എണ്ണയുടെ വിലയിടിവും ഗള്‍ഫ് മലയാളികളുടെ ഭാവിയും

subeditor

ഒരു സിനിമ തടഞ്ഞാലൊന്നും ടി.പി പ്രവേശിച്ച ശരീരങ്ങളിലെ ഭയം തൂത്തു മാറ്റാൻ ആകില്ല സഖാക്കളേ.

subeditor