കാറിലെത്തിയ സ്ത്രീ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ലഖ്നൗ: ചോരക്കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ തുണിയില്‍പ്പൊതിഞ്ഞ് തെരുവിലുപേക്ഷിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. സാന്‍ട്രോ കാറിലെത്തിയ യുവതി കാറിന്റെ ചില്ല താഴ്ത്തി കുഞ്ഞിനെ പുറത്തിടുന്നതാണ് സിസിടിവിയല്‍ പതിഞ്ഞത്.

വേഗത്തില്‍ വന്ന കാര്‍ പൊടുന്നനെ നിര്‍ത്തി കുഞ്ഞിനെ ഉപേക്ഷിച്ച് ഉടന്‍ തന്നെ ഓടിച്ചു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ വീണ് കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിലറിയിച്ച് കുഞ്ഞിനെ ആശുപത്രിയിലാക്കുകയായിരുന്നു. പൊലീസ് കാറിന്റെ ഉടമകള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി.

കുട്ടിയെ രക്ഷപ്പെടുത്തി പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടി മോശം അവസ്ഥയിലാണെന്നും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കുമെന്ന് കരുതുന്നതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Top