കണവ വെന്തില്ല,സ്ത്രീയുടെ നാവില്‍ പറ്റിപ്പിടിച്ചത് ജീവനുള്ള ബീജം

ഇക്കാലത്ത് ഒരു ഭക്ഷ്യവസ്തുവും വേവിക്കാതെ കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്താം. എന്നാല്‍ കണവ (കൂന്തള്‍) എന്ന മത്സ്യം നന്നായി വേവിക്കാതെ കഴിച്ചാല്‍ വന്‍ അപകടം തന്നെ സംഭവിക്കാമെന്ന് ദക്ഷിണ കൊറിയന്‍ സ്വദേശിനിയുടെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു.

വായിലെ അസ്വസ്ഥതയും വേദനയും മൂലം ഇവർ ദക്ഷിണ കൊറിയന്‍ സ്വദേശിനിയായ 63കാരി
തേടിയപ്പോഴാണു നാക്കിലും മോണയിലുമായി ചെറിയ തടിപ്പുകൾ കണ്ടത്. ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടു നടന്ന പരിശോധനയില്‍ കൂന്തളിന്റെ ബീജങ്ങളാണ് നാവില്‍ തടിപ്പ് ഉണ്ടാക്കിയതെന്നു വ്യക്തമായി.

നന്നായി ചൂടാക്കാതെയും വൃത്തിയാക്കാതെയും കണവ കഴിച്ചതാണ് ഇത്തരത്തില്‍ ബീജക്കൂട്ടങ്ങള്‍ നശിക്കാത്തത്. ഈ ബീജങ്ങൾ സ്ത്രീയുടെ വായിലെ ശ്ലേഷ്മ സ്തരത്തിനുള്ളിൽ സുരക്ഷിത സ്ഥാനം കണ്ടെത്തി തങ്ങുകയായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top