News

കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ കള്ളയൊപ്പിട്ടു; യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

കാമുകനെ വിവാഹം ചെയ്യാന്‍ വിവാഹമോചനപത്രത്തില്‍ കള്ളയൊപ്പിട്ടെന്ന് ആരോപിച്ച് യുവതിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത് . മുംബൈയിലെ മുംബ്ര സ്വദേശിനി നിലോഫറിനെതിരെയാണ് ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ പോലീസില്‍ പരാതി നല്‍കിയത്.

മുംബ്രയില്‍ ഒമ്ബത് വയസുള്ള മകനൊപ്പമാണ് നിലോഫര്‍ താമസിക്കുന്നത്. 2007 മുതല്‍ യൂസഫ് ഗള്‍ഫില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്ബളത്തിന്റെ പകുതിയിലധികവും യൂസഫ് ഭാര്യയ്ക്ക് നാട്ടില്‍ അയക്കുകയാണ് പതിവ്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടിയാണ് പണം മുഴുവനും ഭാര്യയ്ക്ക് അയക്കുന്നത്.

പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. ആ സമയത്താണ് നിലോഫര്‍ തന്റെ പഴയ കാമുകനുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെ കാമുകനെ വിവാഹം ചെയ്യുന്നതിനായി നിലോഫര്‍ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജിയും ഫയല്‍ ചെയ്തു. അതിനുശേഷം യൂസഫ് നാട്ടില്‍ വന്നപ്പോള്‍ നിലോഫറിന്റെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി.

തന്റെയും മകന്റേയും കാര്യങ്ങള്‍ നോക്കാതെ ഏത് നേരവും ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന ഭാര്യ യൂസഫിനെ അസ്വസ്ഥനാക്കി. ഫോണില്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചാല്‍ സുഹൃത്തിനോടാണെന്നാണ് നിലോഫര്‍ പറയാറുള്ളത്. ഇതിനിടെ അവധി കഴിഞ്ഞ് യൂസഫ് തിരിച്ച് ഗള്‍ഫിലേക്ക് പോയി. പിന്നീട് 2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്.

നിലോഫറിന്റെ നിര്‍ബന്ധപ്രകാരം അടുത്തിടെ മുംബ്രയിലെ വീട് വില്‍ക്കുകയും അവിടെ അടുത്തായി നിലോഫറിന്റെ പേരില്‍ തന്നെ മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയ യൂസഫിനെ കാണാന്‍ വിസമ്മതിച്ച നിലോഫര്‍ അദ്ദേഹത്തെ വീട്ടില്‍ പ്രവേശിക്കുന്നതിനേയും വിലക്കി.

Related posts

മലയാളത്തിലേ ആദ്യ സമ്പൂർണ്ണ വെബ് ചാനലിൽ വൻ തൊഴിൽ അവസരം, ഇപ്പോൾ അപേക്ഷിക്കൂ

‘രാഷ്ട്രീയം എന്നാല്‍ ഗുസ്തിയോ സൗന്ദര്യമത്സരമോ അല്ല’ ; പ്രിയങ്കാഗാന്ധിയെ വിടാതെ പിന്തുടര്‍ന്ന് ആക്ഷേപിച്ച് ബിജെപി; പേടി കൊണ്ടെന്ന് കോണ്‍ഗ്രസ്

subeditor5

കാമുകിക്ക് വിവാഹ വാഗ്ദാനം നടത്തി നഗ്ന ചിത്രങ്ങൾ പകർത്തി; കാമുകൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ യുവതി കിണറ്റിൽ ചാടി

subeditor

പിപ്പിരി കാണിച്ചാല്‍ ചൂളുന്ന സര്‍ക്കാരല്ല ഇത്; ശബരിമലയില്‍ യുവതികളെ കയറ്റുകതന്നെ ചെയ്യും: പിണറായി വിജയന്‍

subeditor5

ട്രംപ് ടവറില്‍ ഉടമസ്ഥനില്ലാ ബാഗ്; പരിഭ്രാന്തരായി പോലീസും ജനങ്ങളും-വീഡിയോ

Sebastian Antony

ഹോട്ട് സുന്ദരി സണ്ണി ലിയോൺ അമ്മയായി,കുഞ്ഞിന്റെ പേർ നിഷ കൗർ

subeditor

കടുത്ത വേദനയില്‍ മരുന്ന് ഫലപ്രദമായില്ല ; ഡോക്ടര്‍ കുറിച്ചുകൊടുത്തത് കഞ്ചാവ് ; ബ്രിട്ടനില്‍ നിയമപരമായി ആദ്യം അനുമതി കിട്ടിയത് ഒരു വനിതയ്ക്ക്

subeditor5

ജിഷവധം: അന്വേഷണം തുടക്കം മുതല്‍ പാളിയെന്ന് വിജിലന്‍സ്: റിപ്പോര്‍ട്ട് തള്ളി ഡി.ജി.പി

subeditor

ലോകത്തിലെ ഏറ്റവും വലിയ വിമാനം ഹൈദരാബാദിൽ നിന്നും ഓസ്റ്റ്രേലിയയിൽ ഇറങ്ങി- വീഡിയോ കാണാം.

subeditor

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് നഗ്‌നരാവാന്‍ ആവശ്യപ്പെട്ടു; അധ്യാപകനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി

main desk

ആര്‍ത്തവ അയിത്തത്തിനെതിരെ ആര്‍പ്പോ ആര്‍ത്തവം; പിണറായി പങ്കെടുക്കും

subeditor5

തിരുവനന്തപുരം നഗരത്തിലെ പ്രഭാത സവാരിക്കാർ പുറത്തിറങ്ങി നടക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിൽ ആണെന്ന് തെരുവ് നായ്ക്കൾ ;ശോഭ സുരേന്ദ്രനെതിരെ രശ്മി നായർ