ബലാല്‍സംഗശ്രമത്തിനിടെ വീട്ടമ്മ മരിച്ചു ; യുവാക്കള്‍ കാമം തീര്‍ത്തത് മൃതദേഹത്തോട്

നാലു മക്കളുടെ അമ്മയായ യുവതിയെ യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. അത് തടഞ്ഞ യുവതിയെ ഇരുവരും ചേർന്ന് വടി കൊണ്ടടിച്ച് അവശയാക്കി. ബോധം നഷ്ടപെട്ട യുവതിയെ വലിച്ചിഴച്ച് പാടത്തേക്ക് കൊണ്ടുപ്പോയി. പിന്നേയും തലയ്ക്കടിയേറ്റ യുവതി മരിച്ചെങ്കിലും അവളുടെ മൃതദേഹത്തെപോലും അവർ വെറുതെ വിട്ടില്ല. യുവതിയുടെ മൃതദേഹവുമായി യുവാക്കൾ ലൈംഗീകബന്ധത്തിലേർപ്പെട്ടു. ഇതിനുശേഷം ആ മൃതദേഹം പാടത്തിൽ ഉപേക്ഷിച്ച് അവർ കടന്നുകളഞ്ഞു.

യുപിയിലെ ബറേലി സിബി ഗഞ്ച് മേഖലയിലാണ്ഏവരെയും ഞെട്ടിച്ച അതിക്രൂരത നടന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരവും കൊലപാതകവും അറിയുന്നത്.

സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു (20), സര്‍ജു (19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായാണു യുവാക്കൾ സ്ഥലംവിട്ടത്. ഈ ഫോണിനെ പിന്തുടര്‍ന്നുള്ള നീക്കമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുക്കുകയും ചെയ്തു.

Top