തന്റെ ഏഴാം വയസ്സില്‍ പിതാവും നടനുമായ വൂഡി അലന്‍ പീഡിപ്പിച്ചെന്ന് വളര്‍ത്തുമകള്‍

ലോസ് ഏഞ്ചല്‍സ്: വളര്‍ത്തു മകളെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണം നേരിടുന്ന ഹോളിവുഡ് താരം വൂഡി അലന്റെ സിനിമയ്ക്ക് വിലക്ക്. അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി രംഗത്തുവന്നത് പ്രമുഖ നിര്‍മ്മാതാക്കളായ ആമസോണ്‍ സ്റ്റുഡിയോസ് ആണ്. മീടു ക്യാമ്പെയ്‌നിലൂടെയാണ് വളര്‍ത്തുമകള്‍ ദിലാന്‍ ഫെറോ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഏഴാം വയസ്സില്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞിരുന്നു. ഇതോടെ അലനെതിരെ വന്‍ എതിര്‍പ്പുകള്‍ വന്നിരുന്നു. ഹോളിവുഡ് പീഡനവീരന്‍ ഹാര്‍വി വെയ്ന്‍സ്റ്റിന്‍ ഉള്‍പ്പെടുന്ന മീടു ലിസ്റ്റില്‍ പേരു വന്നതിനാലാണ് സിനിമയ്ക്കും വിലക്ക് വന്നതെന്ന് കരുതുന്നു.

അസത്യവും അപകീര്‍ത്തിപരവുമായ ആരോപണങ്ങളാണ് ദിലാന്‍ ഫെറോയുടേതെന്ന് വൂഡി അലന്‍ പ്രതികരിച്ചെങ്കിലും സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണത്തിന് ഉത്തര വിട്ടിരുന്നു. പിന്നീട് കേസ് തള്ളി പോയെങ്കിലും കടുത്ത പ്രതിഷേധമാണ് സിനിമാലോകത്തുനിന്നും വൂഡി അലനെതിരെ ഉയര്‍ന്നത്.

ഹോളിവുഡ് മാത്രമല്ല ലോകത്തെ മുഴുവന്‍ സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൂഡി അലന്റെ ‘എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്ക്’ എന്ന ചിത്രമാണ് അനിശ്ചിതമായി വൈകുന്നത്. ആമസോണ്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. തിമോത്തി ഷലാമെറ്റ്, സെലീന ഗോമസ്, എലി ഫാന്നിങ്, റബേക്ക ഹാള്‍, ജൂഡി ലോ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്ക്.

വൂഡി അലനുമായി സഹകരിച്ചതില്‍ പല താരങ്ങളും ഖേദം പ്രകടിപ്പിച്ചു. എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്കില്‍ അഭിനയിച്ച ചില താരങ്ങളും സംവിധായകനെതിരെ രംഗത്തു വന്നിരുന്നു. റബേക്ക ഹാള്‍, തിമോത്തി ഷലാമെറ്റും എന്നിവര്‍ പ്രതിഷേധാര്‍ത്ഥം എ റെയ്‌നി ഡേ ഇന്‍ ന്യൂയോര്‍ക്ക് എന്ന ചിത്രത്തില്‍ നിന്നു കിട്ടിയ പ്രതിഫല തുക മുഴുവനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Top