മുൻകാല ജനകീയ സമരങ്ങളിലേക്ക് ഒരെത്തിനോട്ടം

വേറിട്ട ശബ്ദം

ഈ ലോകത്ത് സമകാലീകമായി പല ജനകീയ പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ കല്ലും മുള്ളും നിറഞ്ഞ ദുരിത പാതകൾ ആയിരുന്നു എങ്കിലും അന്തിമ വിജയം ജനങ്ങൾക്ക് തന്നെ ആയിരുന്നു.

ഉദാഹരണങ്ങൾ നിരവധിയുണ്ട് നമുക്ക് മുന്നിൽ.

1. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവം. ഇവിടെ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എങ്കിൽപോലും അവസാന വിജയം ഈജിപ്തിലെ പൊതുജനങ്ങൾക്കായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്ന സുഖലോലുപനായ ഹുസ്നിമുബാറക് എന്ന ഭരണാധികാരിയേയും ഭരണകൂടത്തേയും മുല്ലപ്പൂവിപ്ലവം തുടച്ചുനീക്കി.

2. ലിബിയയിലെ പ്രക്ഷോഭം. പതിറ്റാണ്ടുകളോളം ലിബിയ ഭരിച്ച ഗദ്ധാഫി എന്ന സ്വേച്ഛാതിപതിയേയും അനുകൂലികളേയും ചവിട്ടിപ്പുറത്താക്കിയതും ജനകീയ പ്രതിഷേധം തന്നെയായിരുന്നു. ഗദ്ധാഫിയുടെ സർവ്വ സൈന്യാധിപൻമാരെ ജനങ്ങൾ തെരുവിലൂടെ ഓടിച്ചിട്ടാണ് കണക്ക് ചോദിച്ചത്. ഗദ്ധാഫിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

3. തുർക്കിയിലെ ജനകീയ പ്രക്ഷോഭം. തുർക്കിയിൽ ഇപ്പോഴത്തെ ജനകീയനായ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ ഭരണം ഏറ്റെടുത്ത് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ അഴിമതിനടത്താൻ കഴിയില്ലാ എന്ന് തിരിച്ചറിഞ്ഞ പട്ടാളം ഭരണം പിടിച്ചെടുത്ത് പ്രസിഡന്റിനെ പുറത്താക്കുകയായിരുന്നു. എന്നാൽ പ്രബുദ്ധരായ തുർക്കീ ജനത വടിയും കമ്പിക്കഷ്ണങ്ങളും കല്ലുമായി പട്ടാളത്തെ തെരുവിൽ നേരിട്ടു. ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പട്ടാളം തോറ്റോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ചാനലുകളിലൂടെ നാം കണ്ടതാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ പട്ടാത്തിന് ഭരണം ഉർദുഗാനെ തിരിച്ചേൽപിക്കേണ്ടി വന്നു.

ചില രാജ്യങ്ങളിലെ പ്രക്ഷോഭം ഇന്നും നീണ്ടുനിൽക്കുന്നു. പക്ഷേ അന്തിമ ജയം ജനങ്ങൾക്ക് തന്നെയായിരിക്കും. അത് കാലം തെളിയിക്കും.

സമരമുഖങ്ങൾ ഭയാനകരവും ദുഷ്കരവുമാകും, പക്ഷേ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ മുന്നിൽ അവന്റെ വൃദ്ധരായ, നിസ്സഹായരായ മാതാപിതാക്കളുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മുഖമാണ് ഉള്ളതെങ്കിൽ അവനൊരു പുലിയായി മാറും. പ്രതിസന്ധികൾ അവനു വെറും പുഷ്പം പോലെ ആയിരിക്കും. അത്തരക്കാരെ നേരിടുക എന്നത് കേരളാപോലീസിനെന്നല്ല സാക്ഷാൽ പട്ടാളത്തിന് പോലും ദുഷ്കരമായ ദൗത്യമാകും.

അടിച്ചമർത്താൻ ശ്രമിച്ച എല്ലാ ജനകീയ സമരങ്ങളും പിന്നീട് വിജയിച്ച ചരിത്രമാണ് ഇന്ത്യിലും ഉള്ളത്. പക്ഷേ നമുക്കിടയിലുള്ള ഒറ്റുകാരെ നാം ശ്രദ്ധിക്കണം. സമരമുഖത്ത് നിൽക്കുകയും അതേ സമയം തന്നെ ഒറ്റുകാരായി പ്രവർത്തിക്കുന്നവരും ഇന്നീ സമരമുഖത്തുണ്ട്. അവരുടേയൊന്നും കിടപ്പാടമോ ഭൂമിയോ പോകുന്നില്ല. പക്ഷേ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൂടെ കൂടാൻ വരുന്ന ഇത്തരക്കാരെ എല്ലാവരും ശ്രദ്ധിക്കണം. ഇവർ സമരപരാചയത്തിന് വഴികൾ കണ്ടെത്തും. ജനങ്ങളിൽ ഭീതിപരത്തി സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കും.

സമരം വിജയം കാണുമ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാനും ഇക്കൂട്ടർ മുന്നിലുണ്ടാവും. കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് അനുമതി കിട്ടിയെന്നും കഴിഞ്ഞ വർഷം സർവ്വീസ് തുടങ്ങും എന്നും വാർത്തകൾ വന്ന സമയത്ത് ആ ഗർഭത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ മൽസരിച്ച പല പാർട്ടികളും ഉണ്ടായിരുന്നു ഇവിടെ. പക്ഷേ ഇന്നവരൊന്നും ആ കാര്യത്തിൽ ഇപ്പോൾ മിണ്ടുന്നില്ല. പ്രസവിച്ചത് ചാപ്പിള്ളയായിരുന്നു എന്ന് അവരൊക്കെ പിന്നീട് തിരിച്ചറിഞ്ഞു. കരിപ്പൂര് എയർപോർട്ട് തിരിച്ചുവരും, കൂടെ ഗർഭം താങ്ങികളായ രാഷ്ട്രീയ നബുംസകങ്ങളും.

അരീതൊട്ടിലേയും വലിയപറമ്പിലേയും ജനങ്ങൾ തളരരുത്. പ്രവാസി ശബ്ദം എന്ന ഞങ്ങളുടെ മാധ്യമം ശക്തമായി തന്നെ നിങ്ങളോടൊപ്പം എന്നുമുണ്ടാവും. തളർത്താനും പേടിപ്പിക്കാനും പലരും ഒളിഞ്ഞും തെളിഞ്ഞും വരും. അത്തരക്കാരെ ജനമധ്യത്തിൽ തുറന്ന് കാണിക്കുക. നിങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ചില ഊച്ചാളി രാഷ്ട്രീയ നേതാക്കൾ ശ്രമിക്കും. പക്ഷേ ഒട്ടും പതറരുത്. നിങ്ങളോടീ ക്രൂരത ചെയ്തവർക്ക് കാലം മാപ്പുനൽകില്ല. സമാധാനപരമായിട്ട് സമരങ്ങളുമായി സധൈര്യം മുന്നോട്ട് പോവുക. അന്തിമവിജയം നിങ്ങൾക്കായിരിക്കും.

Top