ഹൂതികള്‍ കൊലപ്പെടുത്തിയ മുന്‍പ്രസിഡന്റിന്റെ മൃതദേഹത്തിനായി യെമനില്‍ സ്ത്രീകള്‍ പ്രതിക്ഷേധത്തില്‍

സനാ:കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് അബ്ദുള്ള അലി സലേയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിമതര്‍ക്കെതിരേ യെമെനില്‍ സ്ത്രീകളുടെ പ്രതിഷേധം. കറുത്തവസ്ത്രം ധരിച്ചെത്തിയ ഇരുപതോളം സ്ത്രീകളാണ് സനായിലെ സലേ പള്ളിക്കുമുമ്പില്‍ പ്രതിഷേധം നടത്തിയത്. സലേയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരുനല്‍കിയ പള്ളിയാണിത്.
സലേ പള്ളിക്കു പിന്നാലെ സനാ സൈനികാസ്?പത്രിക്കുമുന്നിലും സ്ത്രീകള്‍ പ്രതിഷേധം നടത്തി. ഹൂതികള്‍ സലേയുടെ ശവസംസ്‌കാരം നടത്തിയോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Top