ലൈംഗീക ബന്ധത്തിലൂടെ സ്ത്രീകൾക്ക് അത്മീയ സുഖം നല്കിയ യോഗാചാര്യൻ അറസ്റ്റിൽ

യോഗ എന്നാൽ ലൈഗീക സുഖം കൂടിയാണെന്നും അതിലൂടെ ആത്മീയതയിലേക്ക് എത്താമെന്നും പ്രചരിപ്പിക്കുന്ന സ്വാമിയേ അറസ്റ്റ് ചെയ്തു. മുമ്പ് ഇന്ത്യ ഇയാളേ റുമാനിയയിലേക്ക് നാടുകടത്തിയതാണ്‌. സ്ത്രീകളിൽ ലൈംഗീകത ഉത്തേജിപ്പിക്കുകയും അവരേ ചൂഷണത്തിനു വിധേയമാക്കുകയുമാണ്‌ ഇയാളുടെ ആശ്രമത്തിലും ക്യാമ്പുകളിലും.  ഇന്ത്യ നാടുകടത്തിയ യോഗാ ഗുരു  തായ്‍ലൻഡിലിലാണ്‌ ഇപ്പോൾ പിടി വീണത്.

വീസ റദ്ദായതിനെ തുടർന്നാണ് സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിലറിയപ്പെടുന്ന റുമാനിയ സ്വദേശിയെ ഇന്ത്യ നാടുകയത്തിയത്. തുടർന്നാണ് ഇയാൾ തായ്‍ലൻഡിൽ കൊഹ് ഫാൻഗൻ ദ്വീപിലെ അഗാമ യോഗാ കേന്ദ്രത്തിൽ യോ​ഗാശ്രമം സ്ഥാപിച്ചത്. ഇവിടെ എത്തുന്ന സ്ത്രീകളെ ആത്മീയ സുഖം നൽകാമെന്നു പറഞ്ഞാണ് പീഡനത്തിന് വിധേയമാക്കി കൊണ്ടിരുന്നത്.തന്റെ യോഗാ ക്യാമ്പിൽ എത്തുന്നവർ തമ്മിൽ ലൈംഗീക ആത്മീയ സുഖത്തിനു ഇദ്ദേഹം പ്രോൽസാഹനം നടത്തിയിരുന്നു. ആത്മീയതയുടെ മറവിൽ അനാശാസ്യം എന്ന വകുപ്പ് ഉപയോഗിച്ചാണ്‌ ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

ഗുരു ലൈംഗിക അതിക്രമത്തിനെതിരെ വിനോദസഞ്ചാരികളായ 14 സ്ത്രീകൾ രംഗത്തെത്തി.നാർസിസ് ടർകാവു എന്നാണ് യോഗാ ഗുരുവിന്റെ യഥാർഥ പേര്. ആരോപണം ഉയർന്നതോടെ ജൂണിൽ തന്നെ ഇയാൾ രാജ്യം വിട്ടതായാണ് സൂചന.ആരോപണങ്ങൾ ആദ്യം നിഷേധിച്ച യോഗാ കേന്ദ്രം അധികൃതർ തെളിവുമായി 31 പേർ രംഗത്തെത്തിയതോടെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

. ജ്ഞാനോദയം വാഗ്ദാനം ചെയ്ത് നൂറു കണക്കിന് സ്ത്രീകളെ ഇയാൾ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്. ലൈംഗിക അതിക്രമം, മാനഭംഗം, സ്ത്രീവിരുദ്ധമായ ബോധനരീതി എന്നിവയാണ് ഇവിടെ നടക്കുന്നതെന്ന് ഇരകളായ 14 സ്ത്രീകള്‍ കുറ്റപ്പെടുത്തി. ബ്രിട്ടൻ, ഓസ്ട്രേലിയ, ബ്രസീൽ, യുഎസ്, കാനഡ സ്വദേശികളാണിവർ.

Top