സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവ് പിടിയില്‍ ;പത്താം ക്ലാസ് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ എക്‌സൈസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊല്ലം ; കൊല്ലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍ . കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഷാനവാസ് കഞ്ചാവ് എത്തിക്കുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി. ഏതാനും സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളേയും ഇയാള്‍ സീനിയേഴ്‌സിനെ ഉപയോഗിച്ചു വലയിലാക്കിയതായി കുട്ടികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കുട്ടികളില്‍ നിന്നു ലഭിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെന്ന വ്യാജേന ഫോണില്‍ ഷാനവാസിനെ വിളിച്ച് ഒന്‍പതു പൊതി കഞ്ചാവ് ആവശ്യപ്പെട്ടു. രാത്രി ഒന്‍പതിനുശേഷം ഇടപ്പള്ളിക്കോട്ടയില്‍ കഞ്ചാവ് എത്തിച്ചുതരാമെന്ന് ഇയാള്‍ പറഞ്ഞതിന്‍ പ്രകാരം എക്‌സൈസ് ഷാഡോ സംഘം മഫ്ടിയില്‍ നിലയുറപ്പിച്ചു.

പത്തോടെ പുതിയ ആഡംബര ബൈക്കില്‍ കഞ്ചാവുമായി എത്തിയ ഷാനവാസിനെ എക്‌സൈസ് സംഘം വളഞ്ഞു പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇയാളുടെ അടിവസ്ത്രത്തിനടിയില്‍ നിന്നും പാന്റ്‌സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റില്‍ നിന്നും ബൈക്കിന്റെ സീറ്റിനടിയിലും ടാങ്ക് കവറില്‍ നിന്നുമായി 1173 പൊതി കഞ്ചാവ് കണ്ടെടുത്തു. ഒരു പൊതി കഞ്ചാവിന് 500 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തുന്നത്.

Top