മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ദീപാവലി ‘ക്രൂരത’.: വായിലും തൊണ്ടയിലും പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

 

ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ മൂന്നുവയസുകാരിയോട് യുവാവിന്റെ അതിക്രൂരത. ദീപാവലി ആഘോഷത്തിനിടെ യുവാവ് പെണ്‍കുട്ടിയുടെ വായിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ചൊവ്വാഴ്ച മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രേേദശവാസിയായ ശശികുമാറിന്റെ മൂന്നുവയസുള്ള മകളുടെ വായിലിട്ട് സമീപത്തുള്ള യുവാവ് പടക്കം പൊട്ടിക്കുകയായിരുന്നു.പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വിളിച്ചുകൊണ്ടുപോയി വായിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ മൊഴി നല്‍കി. പടക്കം വായില്‍ തന്നെ വെച്ച് പൊട്ടിത്തെറിച്ചു. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലുമാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് ഹര്‍പാലിനെതിരെ കേസെടുത്തു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ വായില്‍ 50 -ഓളം തുന്നലുകളിലിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ തൊണ്ടയില്‍ പരിക്കേറ്റതാണ് ആരോഗ്യനില വഷളാക്കിയിരിക്കുന്നത്.

Top