International Top Stories

വിയര്‍ക്കാനോ കുളിക്കാനോ കരയാനോ പറ്റാത്ത അപൂര്‍വ രോഗവുമായി യൂട്യൂബ് താരം

സസെക്‌സ്: വെള്ളം ഉപയോഗിക്കാനാവാത്ത രോഗാവസ്ഥ വന്നാലോ, എന്തായിരിക്കും അവസ്ഥ, ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത്തരമൊരു രോഗമാണ് സസെക്‌സില്‍ നിന്നുള്ള നിയ സെല്‍വേ എന്ന 21 വയസ്സുകാരിക്ക്. വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ്(മൂൗമഴലിശര ുൃൗൃശൗേ)െ എന്ന പ്രശ്‌നമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. അഞ്ച് വയസ്സുള്ളപ്പോഴാണ് നിയയില്‍ ഈ പ്രശ്‌നം കണ്ടുതുടങ്ങിയത്.

ആദ്യമൊന്നും ലക്ഷണങ്ങളെ കാര്യമാക്കിയില്ല. എന്നാല്‍ പ്രായം കൂടുംതോറും പ്രശ്‌നങ്ങള്‍ വഷളായി. 2013ലാണ് നിയയില്‍ വെള്ളത്തോടുള്ള അലര്‍ജി രൂക്ഷമായത്. ”ഈ രോഗമുള്ളവരില്‍ ഏതെങ്കിലും തരത്തിലുള്ള ചികിത്സ ഗുണം ചെയ്യുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഞാന്‍ നിരവധി നിരവധി ചികിത്സ തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. രോഗാവസ്ഥ മൂര്‍ച്ഛിച്ചുകൊണ്ടേയിരുന്നു യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും സാധിച്ചില്ല. ഞാന്‍ ദിവസം മുഴുവന്‍ ഫാനിന്റേയും എസിയുടേയും ചുവട്ടിലാണ്. വീട്ടിലെ ജോലികള്‍ ചെയ്താലോ പുറത്തേക്കിറങ്ങിയാലോ കടുത്ത വേദനയാണ് അനുഭവപ്പെടുക. മഞ്ഞും മഴയും വെയിലും എനിക്ക് പേടിയാണ്. വേദന കടിച്ചമര്‍ത്തിയാണ് എന്റെ ഓരോ ദിവസവും കടന്നുപോവുന്നത്.” നിയ പറയുന്നു.

വെള്ളത്തോടുള്ള അലര്‍ജി കാരണം സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗത്തിന്റെ ശരിയായ കാരണം കണ്ടുപിടിച്ച് ചികിത്സ തേടാനുള്ള ശ്രമത്തിലാണിപ്പോള്‍ നിയ. ശരീരവും വെള്ളവുമായി ബാഹ്യ സമ്ബര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് നിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കുളിക്കുകയോ മുഖമോ കൈയ്യോ കഴുകുകയോ ചെയ്താല്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും. കുളി മാത്രമല്ല, കരച്ചില്‍, വിയര്‍പ്പ് തുടങ്ങിയവ പോലും പ്രശ്‌നമാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത് നിയയ്ക്ക് നല്‍കുക. വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്ബനി എക്‌സിക്യൂട്ടീവ് ആയിരുന്ന നിയയ്ക്ക് ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു.

Related posts

അമ്മ മരിച്ചു, അച്ഛന്‍ രോഗം ബാധിച്ച് കിടക്കയില്‍; മാനസികാസ്വാസ്യമുള്ള മകളെ ബലാത്സംഗം ചെയ്ത നാല്‌പേര്‍ക്ക് പത്ത് വര്‍ഷം തടവ്

subeditor10

പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയ ഹിന്ദു ദമ്പതികള്‍ക്ക് അപമാനം

ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും…നമ്മുടെ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ദൂതനാക്കി പാക് ചായക്കട

subeditor5

ബിജിമോള്‍ക്കെതിരെ വിവാദ പരാമര്‍ശം: കെ സി അബു മാപ്പുപറഞ്ഞു

subeditor

യോനിയില്‍ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല, പക്ഷെ വായുടെ കാര്യം പറയാന്‍ പറ്റില്ല; സമൃതി ഇറാനിക്ക് ചുട്ട മറുപടിയുമായി ദിവ്യ സ്പന്ദന

subeditor10

ഫെയ്‌സബുക്കില്‍ ട്രമ്പിനെതിരെ ഭീഷിണി മുഴക്കിയയാള്‍ ജയിലില്‍

Sebastian Antony

വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുങ്ങുന്നു, സീറ്റുകളിൽ സംവരണം ഏർപ്പെടുത്താൻ എയർ ഇന്ത്യ

subeditor

ഡ്രൈവറുടെ കാല്‍ചുവട്ടില്‍ വച്ച ഇറച്ചിപൊതി നിരങ്ങി ആക്‌സിലേറ്ററില്‍, ഡ്രൈവറുടെ നിയന്ത്രണത്തില്‍ നില്ക്കാതെ ബസ് പാഞ്ഞപ്പോള്‍ റോഡിലൂടെ പോയവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു

15 മാര്‍ക്കിന്റെ പ്രധാന ഉപന്യാസങ്ങളിലൊന്ന് ബിജെപിയെക്കുറിച്ച് വിശദീകരിക്കാന്‍ ;എംഎ പരീക്ഷ ചോദ്യപേപ്പര്‍ കണ്ട് വിദ്യാര്‍തത്ഥികള്‍ ഞെട്ടി

ഐ.എസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു; റേഡിയോ ഇറാന്‍

subeditor

ആലപ്പുഴ നെടുമുടിയില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങി മരിച്ച നിലയില്‍

ജെസ്‌നയുമായി ബന്ധം ഉണ്ടായിരുന്നു ;വെളിപ്പെടുത്തലുമായി ആണ്‍സുഹൃത്ത്