സാക്കിർ മലേഷ്യയിൽ,അറസ്റ്റ് ചെയ്യിക്കാൻ ഇന്ത്യ വൻ നീക്കം തുടങ്ങി

ന്യൂഡൽഹി: പിടികിട്ടാ പുള്ളിയായ സാക്കിർ നായിക്ക് മലേഷ്യയിൽ സ്ഥിരതാമസം. സാക്കീറിനേ ഇന്ത്യക്ക് വേണമെന്നും പിടികിട്ടാപുള്ളിയാണെന്നും കാട്ടി ഇന്ത്യ മലേഷ്യക്ക് അപേക്ഷ സമർപ്പിക്കുന്നു. ഏത് വിലകൊടുത്തും സാക്കീറിനേ ഇന്ത്യയിൽ കൊണ്ടുവരാനാണ്‌ നീക്കം.ഇതിനായുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കകം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു.

വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥിരതാമസാനുവാദം നൽകാൻ മലേഷ്യ തയാറായതെന്നു വാർത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയതിനു നായിക്കിനെതിരെ ഏതാനും ദിവസം മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കാര്യങ്ങൾ വ്യക്തമാകുന്നത് ഇന്ത്യ അപേക്ഷ നല്കിയാൽ സാക്കീറിനേ അറസ്റ്റ് ചെയ്ത് മലേഷ്യ കൈമാറും എന്നു തന്നെയാണ്‌. ഇതിനായിൽ ഇന്റർ പോളിന്റേയും സി.ബി.ഐയുടേയും ഒരു സംഘം തന്നെ മലേഷ്യയിൽ ക്യാമ്പ് ചെയ്യുന്നതായും റിപോർട്ടുണ്ട്. ഇന്നത്തേ സാഹചര്യത്തിൽ സാക്കീറിന്‌ മലേഷ്യ വിട്ട് ഇനി പുറത്ത് പോകാനാകില്ല.മുംബൈയിലെ പ്രത്യേക കോടതിയിൽ 4000 പേജിലേറെ വരുന്ന കുറ്റപത്രമാണ് കഴിഞ്ഞ മാസം എൻഐഎ സമർപ്പിച്ചത്. അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം നായിക്കിന്റെ പാസ്പോർട്ടും വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു.

 

Top