ഈ ജനകീയ വിചാരണ പൗരോഹിത്യത്തിന്റെ മേൽ വിശ്വാസികളുടെ ഭരണം, ഇത് തുടരണം

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലേ ക്രിസ്തീയ പൗരോഹിത്യത്തിനു മീതേ വിശ്വാസികളുടെ ഒരു കടന്നാക്രമണമായിരുന്നു. നാളുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ അവസരം കിട്ടിയപ്പോൾ ഉള്ള ജീവ ശ്വാസത്തിനായുള്ള ആഞ്ഞു വലിയായിരുന്നു അത്. 5ദിവസമെങ്കിൽ അത്രയും നല്ലത്, പൗരോഹിത്യത്തിന്റെ ദുഷ് പ്രമാദിത്വത്തിന്റെ തലയിൽ ഒരു പ്രഹരം നല്കാൻ സാധിച്ചു…ഈ വിവാദം ഗുണരമായമാറ്റം സഭയിൽ ഉണ്ടാക്കണം. വിശ്വാസികൾക്ക് സഭയിലും പള്ളിയിലും ഭരണത്തിലും കൂടുതൽ അധികാരം വേണം. അരമന ഭരണം ബിഷപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികളുടെ കരങ്ങളിലേക്കു കൂടി വരണം.സീറോ മലബാർ സഭയിലാണ്‌ കേരളത്തിലേ ഏറ്റവും വലിയ പൗരോഹിത്യ ഹയരാക്കി. വിശ്വാസികൾക്ക് പുല്ലുവിലയാണവടെ. ക്ഷേത്രങ്ങളിലും, മസ്ജിദുകളിലും അവിടുത്തേ കമ്മിറ്റികൾ അതി ശക്തവും അധികാര കേന്ദ്രവുമാണ്‌. എന്നാൽ കത്തോലിക്കാ സഭയിൽ പൗരോഹിത്യമാണ്‌ എല്ലാം തീരുമാനിക്കുന്നത്.

കൊട്ടിയൂർ സംഭവത്തിൽ പൗരോഹിത്യം വിറളിപിടിച്ചിരിക്കുകയാണ്‌. എന്തിനാണ്‌ അവർ സോഷ്യൽ മീഡിയയിൽ നീചനായ ഫാ.റോബിന്റെ കേസ് കാര്യം ഒറ്റപെട്ടതാണെന്ന് പറഞ്ഞ് മറു പ്രചരണം നടത്തുന്നത്.

നൂറുകണക്കിന്‌ കേസുകളും ഉദാഹരണങ്ങളും ഉള്ളപ്പോൾ പിന്നെയും ഇവർ പറയുന്നു ഇത് ഒറ്റപെട്ട കുറ്റമാണെന്ന്. ഇങ്ങിനെ പറയുന്ന ആളുകളെ കേരളം കണ്ട ഏറ്റവും വലിയ ചെയിൻ സ്ത്രീ പീഢകനായ റോബിന്റെ കൂടെ കൂട്ടി വായിക്കണം. ഒരു വൈദീകന്റെ ദുഷ്ട ചെയ്തികളും അയാളെ സഹായിച്ച മറ്റ് വൈദീകർക്കും കന്യാസ്ത്രീകൾക്കും എതിരായി വരുന്ന വാർത്തകൾ എങ്ങിനെ മറ്റ് വൈദീകർക്കും സഭക്കും എതിരാകും? മറ്റ് വൈദീകർക്ക് എതിരാകും? കോഴി കട്ട എല്ലാവരുടേയും തലയിൽ പപ്പുണ്ട്. ലൈംഗീക അപവാദം അല്ലെങ്കിൽ സമ്പത്തിനായുള്ള പരക്കം പാച്ചിലും മോഷണവും നടത്തിയിട്ടുണ്ട്. മാരക പാപങ്ങൾക്ക് കൂട്ട് നിന്നിട്ടുണ്ട്. നല്ല വൈദീകരേ ഈ അപവാദം ബാധിക്കില്ല. അവരുടെ  രോമത്തിത്തിന്റെഏഴയലത്ത് സ്പർശിക്കാൻ ഈ വിവാദത്തിനാകില്ല. വിറളി പൂണ്ട വൈദീകരേ നോക്കി നല്ല വൈദീകർ മനസാധാനത്തോടെ ഇരുന്ന് ഇപ്പോൾ കത്തോലിക്കാ സഭയിൽ കുലുങ്ങി ചിരിക്കുകയാണ്‌.

കേരളത്തിൽ പല സഭകൾ ഉണ്ടെങ്കിലും റോമിന്‌ കീഴിലുള്ള സഭകളിൽ വിശ്വാസികൾ കഴിഞ്ഞുവന്നത് അടിച്ചമർത്തപ്പെട്ട വിധത്തിലായിരുന്നു. വിശ്വാസികളുടെ നിത്യ ജീവിത വ്യവഹാരവും, കുടുംബ ജീവിതവും, സമ്പാദ്യവും, ജീവിത ആസ്വാദനവും എല്ലാം പൗരോഹിത്യം അടക്കി വാണിരുന്നു . കേരളത്തിലേ വിശ്വാസികൾ 98%വും പൗരോഹിത്യത്തിന്റെ ഭരണത്തിൻ കീഴിൽ ഭരണഘടന നല്കുന്ന ഒരു പൗരന്റെ അവകാശങ്ങൾ പോലും അനുഭവിച്ചില്ലെന്നുള്ളതാണ്‌ സത്യം. ഇത് പുറം ലോകത്തിനറിയില്ല. അവന്റെ അവധി ദിവസങ്ങളിൽ എന്തു ചെയ്യണം, വീട്ടിൽ എങ്ങിനെ കഴിയണം, എന്തു ഭക്ഷിക്കണം, പാനം ചെയ്യണം, ഏത് സിനിമകൾ കാണണം, ഏത് പാർട്ടിക്ക് പിന്നിൽ നില്ക്കണം, മക്കളേ എങ്ങിനെ വളർത്തണം, പഠിക്കുന്ന കുട്ടികളേ പരാമാവധി അവരുടെ സമയം കവർന്നെടുത്ത് മാനസീകമായി പീഢിപ്പിക്കൽ..എങ്ങിനെ എല്ലാം..നടന്നുവന്നു. സമസ്ത മേഖലയിലും പൗരോഹിത്യം അടക്കി വാണ്‌ അധികാരത്തിന്റെ കഴുകൻ കണ്ണും കൂർത്ത നഖങ്ങളും ആഴ്ന്നിറങ്ങി നിന്നു. വിശ്വാസ സമൂഹം സ്വാതന്ത്ര്യമില്ലാതെ ശ്വസം മുട്ടുകയായിരുന്നു. ഇങ്ങിനെയായിരുന്നില്ല ഞങ്ങളുടെ കാരണവന്മാർ കേരളത്തിൽ കഴിഞ്ഞത്. അവർ അടിച്ചുപൊളിച്ച് സ്വാതന്ത്യത്തിൽ ജീവിച്ചു, വിശ്വാസത്തിൽ കഴിഞ്ഞു. ഇപ്പോൾ വിശ്വാസിയേ കത്തോലിക്കാ സഭകൾ വരിഞ്ഞു മുറുക്കി ജീവിക്കാൻ വിടുന്നില്ല.

വിശ്വാസിയുടെ ജീവിതത്തിലേ സമസ്ത മേഖലയും കൈയ്യടക്കി മതത്തിന്റെ പേരിൽ അവനേ വരിഞ്ഞു മുറുക്കുന്ന പൗരോഹിത്യ മേധാവിത്വം ഇല്ലാതാകണം. ആല്മായ (വിശ്വാസികളുടെ) മേധാവിത്വം സഭയിൽ വാഴണം. ആ കാലങ്ങളിലേക്ക് സഭയേ വിശ്വാസികൾ കൊണ്ടുവരണം. അമിതമായ പൗരോഹിത്യ ഹയരാർക്കി വിശ്വാസത്തേ നശിപ്പിക്കും. കച്ചവടക്കാർക്ക് വിശ്വാസികളേ നൂറുകൂട്ടം കാര്യങ്ങളിൽ കപട പൗരോഹിത്യം വിലയിട്ട് വില്ക്കും. അത് ഈ നാട്ടിൽ ഇപ്പോൾ നടക്കുകയാണ്‌.

ഏത് വിശ്വാസിയുടെ അടുത്ത് പണം ഉണ്ടെങ്കിലും ടാർജറ്റിട്ട് അവനെ പിടിക്കുകയും പണം കൊടുത്തില്ലെങ്കിൽ അപമാനിക്കുകയും പള്ളി പ്രസംഗത്തിൽ ചീത്തപറയുകയും ചെയ്യുന്ന പുരോഹിതവർഗ്ഗം. തീർന്നില്ല പിരിവോ..പിരിവ്‌…സിമന്റ് പണിയോ പണി….കള്ളകണക്കും കള്ള ബില്ലുകളും …. കമ്മീഷൻ അടിച്ചുമാറ്റുന്ന ഷോപ്പിങ്ങ്… പർചേസ്, വിദേശത്തു നിന്നും വരുന്നവരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും. സ്വാധീനിച്ചും പിരിവു വാങ്ങൽ, വിവാഹം നടത്താൻ ഉപാധി വയ്ക്കൽ, മരിച്ചടക്കിനും, കൂദാശകൾക്ക് പോലും ധനപരമായ ഉപാധികൾ വയ്ക്കലും, പണം വാങ്ങിക്കലും..എന്നിങ്ങനെ തുടരുന്നു പൗരോഹിത്യത്തിന്റെ ഗർവ്വുകൾ. വീട്ടിൽ സ്ത്രീകൾക്ക് കിട്ടുന്ന അവധി സമയത്ത് മുഴുവൻ പള്ളിയിലേക്ക് വിളിക്കൽ, മാതൃവേദി, ദമ്പതി കൂട്ടായ്മ, പ്രാർഥനാ കൂട്ടായ്മ, പള്ളി മേടയും പള്ളിയും തൂക്കൽ, വൃത്തിയാക്കൽ, ഭക്ഷണം വയ്ക്കൽ….നൃത്തം..ടൂർ, വീട് സന്ദർശനം..രോഗി സന്ദർശനം..

പള്ളിയും അൾത്താരയും വൈദീകന്റെ തറവാട്ട് മുതൽ പോലെയാണ്‌ കൈകാര്യം ചെയ്യുന്നത്. അപ്പവും വീഞ്ഞും എടുത്ത് വയ്ച്ച് തിരു അൾത്താരയിൽ നിന്നും മര്യാദക്ക് ഭക്തിയോടെ ചടങ്ങുകൾ നടത്തേണ്ട ജോലിക്കാരനായ വൈദീകന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ ആക്രോശം, പിരിവ്‌ കൊടുക്കാത്തവരേ ചീത്തപറയൽ, ചിലരുടെ കുടുംബം മുടിയാൻ ശപിക്കൽ, കുത്തുവാക്കുകൾ, കൊതി കെറുവുകൾ, വിശ്വാസികളേ അടച്ച് ആക്ഷേപിക്കൽ, വിമർശനം….എന്തൊക്കെയാണ്‌ വൈദീകൻ അവിടെ നിന്ന് മൊഴിയുന്നത്. കേരളത്തിലേ ഒരു പള്ളിയിൽ മാത്രമല്ല എല്ലാ പള്ളികളിലും ഈ ദുർനടപ്പ് ഉണ്ട്. അൾത്താരയിൽനിന്നും അനാവശ്യം പറയുന്ന വൈദീകരേ അവിടെ നിന്നും അപ്പോൾ തന്നെ പുറത്തിറക്കാൻ ഏത് വിശ്വാസിക്കാണ്‌ ധൈര്യം ഉണ്ടാവുക?.ഈ അൾത്താരകൾ അല്ല വിശ്വാസികൾക്ക് ആവശ്യം. പൗരോഹിത്യത്തിന്റെ വായിലേ ചപ്പും ചവറും മാലിന്യവും പ്രസംഗിക്കാനുള്ള മേശപ്പുറം അല്ല ബലിപീഠം.പണം പിരിക്കാനും പിരിച്ച കാശ് മുക്കാനും, സിമന്റ് പണികൾ നടത്താനും ഉള്ള ഓപ്പറേഷൻ വിശ്വാസത്തിൽ തിരുകി ഇറക്കേണ്ട സ്ഥാനം അല്ല അൾത്താര.അൾത്താരയിൽ നിന്നും കുർബാന ഇതര കാര്യങ്ങളും അനാവശ്യവും പറയുന്ന വൈദീകർക്കായി യേശു നല്കിയ ചാട്ടവാർ വിശ്വാസികൾക്ക് ഉണ്ട്. പ്രാവ് പിടിയന്മാരും, കച്ചവടക്കാരുമായ മോശം വൈദീകരേ ഓടിക്കാൻ കർത്താവ്‌ നല്കിയ ചാട്ട കൈയ്യിലെടുത്ത് വിശ്വാസികൾ പള്ളി വൃത്തിയാക്കാണം.

വിശ്വാസികൾ ചോരയും നീരും നല്കി ഉണ്ടാക്കിയ പള്ളി പറമ്പും, പള്ളിയും പള്ളിക്കൂടങ്ങളും ഓഡിറ്റോറിയവും പണി കഴിഞ്ഞാൽ പിന്നെ അവന്റെ യല്ല. വികാരിയുടേയും ബിഷോപിന്റേയുമാണ്‌. അത് ഒന്നുപയോഗിക്കാം പോലും പണവുമായി പിന്നീട് വിശ്വാസി ക്യൂ നില്ക്കണം. അതാണിപ്പോൾ നടക്കുന്നത്. പക്ക കച്ചവടത്തിന്റേയും. സാമ്പത്തിക തിരിമറിയുടേയും പേക്കൂത്താണ്‌ പള്ളിയും, അൾത്താരയും, പൗരോഹിത്യവും. അത്രമാത്രം അധപതിച്ചു. ഈ ശ്വാസം മുട്ടലിനിന്നാണ്‌ കൊട്ടിയൂർ സംഭവത്തിൽ വിശ്വാസികൾ ആഞ്ഞടിച്ച് പ്രതികരിച്ചത്.

പാശ്ചാത്യനാട്ടിൽ പണ്ട് വൈദീകർ ഇങ്ങിനെയായിരുന്നു. എന്നാൽ കുലം മുടിച്ച് സഭ തകർത്ത് കഴിഞ്ഞപ്പോൾ അവശേഷിക്കുന്ന വിശ്വാസികൾ ഇപ്പോൾ നിയമം കൈയ്യിലെടുത്തു. അടങ്ങി ഒതുങ്ങി കുർബാന ചൊല്ലി അൾത്താരവിട്ടില്ലെങ്കിൽ അവിടെ ജനം വെച്ചേക്കില്ല.

കേരളത്തിൽ വൈദീകർ അൾത്താര ഉപയോഗിക്കുന്നത് അനാവശ്യമായ വാക്കും കാര്യങ്ങളും പറയാനാണേൽ അവരെ പിടിച്ച് പുറത്താക്കുന്ന കാലം വരെ സഭയിൽ പൗരോഹിത്യം വാഴും. വിശ്വാസികൾ കടമ നിർവ്വഹിക്കണം. ഉണരണം..പൗരോഹിത്യത്തേ നന്മയുടെ വഴിയേ നിയന്ത്രിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ വിശ്വാസികൾ സഭയേയും വൈദീകരേയും വളഞ്ഞിട്ട് അക്രമിച്ചു..പാവം തെറ്റുചെയ്യാത്ത ഞങ്ങളേ അപമാനിക്കല്ലേ എന്നു കരഞ്ഞു പറഞ്ഞിട്ടും വിശ്വാസികൾ പൗരോഹിത്യത്തേ വെറുതേ വിട്ടില്ല. കാരണം ഏറെ നാളായി വിശ്വാസികളേ അവമതിപ്പോടെ കാണുകയും പണം കായ്ക്കുന്ന മരമായി കണക്കാക്കുകയും ചെയ്ത് അടിച്ചമർത്തി വയ്ച്ചതിന്റെ പ്രതികാരമായിരുന്നു പുറത്തുവന്നത്. മാധ്യമങ്ങളും പൊതു സമൂഹവും പിന്തുണ കൊടുത്തപ്പോൾ പൗരോഹിത്യത്തിന്റെ മേല്ക്കോയ്മയേ വിശ്വാസികൾ കുറച്ചു ദിവസത്തേക്കെങ്കിലും തള്ളിപറഞ്ഞു. കുറെ നാൾ സഹിച്ചതിന്റെ ഒക്കെ വിഷമം വിശ്വാസികൾ കണക്കിന്‌ കൊടുത്ത് തീർത്തു.

കേരളത്തിൽ ലൈംഗീക കുറ്റകൃത്യത്തിൽ പെട്ട വൈദീകർ കൈവിരലിൽ എണ്ണാൻ ഇല്ലെന്ന സഭയുടെ പ്രചരണം പച്ചക്കള്ളമാണ്‌. വിശ്വാസികൾക്ക് അറിയാം. എല്ലാ പള്ളികളിലും ഇത്തരം വിവാദം ഏതേലും വൈദീകർ വഴി വന്നിട്ടുണ്ട്. അങ്ങിനെ വിവാദം ഉണ്ടാകാത്ത ഒരു പള്ളിയും ഉണ്ടാകില്ല. ചിലപ്പോൾ പുതുതായി പണിത പള്ളികൾ കാണാം. വൈദീകരും കന്യാസ്ത്രീകളും അഴിഞ്ഞാടുന്നുണ്ട്. മറ്റ് മതക്കാരായ പെൺകുട്ടിയേ പോലും പാത്തു പോയി ഗർഭിണിയാക്കി പിടിക്കപെട്ട കേസുകൾ ഇവിടെ ഉണ്ട്. പണം കൈയ്യിട്ട് വാരുന്നവരാണ്‌ 90% ഇടവക വികാരിമാരും. പണത്തിനായി സമർപ്പിക്കപ്പെട്ട വിശാസ ജീവിതമാണവരുടേത്.കൊട്ടിയൂർ സംഭവം ഒറ്റപെട്ടതല്ല, പൗരോഹിത്യത്തിലും, കനാസ്ത്രീകൾക്കിടയിലും സാർവത്രിമായി നടക്കുന്ന ലൈംഗീക അരാജകത്വമാണിത്. പിടിക്കപ്പെടുന്നത് വല്ലപ്പോഴും..അതിൽ കേസും പൊക്കാറും ആകുന്നത് അപൂർവ്വം എന്നും മാത്രം. സഭക്കെതിരേ കുഞ്ഞാടുകൾ കൊട്ടിയൂർ വിഷയം വന്നപ്പോൾ നിലതെറ്റി പ്രതികരിച്ചത് ഇതു മൂലമാണ്‌.

ഈ പോക്ക് പോയാൽ യൂറോപ്പിലേ പോലെ എല്ലാം പള്ളികളും, അരമനകളും വിറ്റ് ഇരകൾക്ക് നഷ്ടം കൊടുക്കേണ്ടിവരും. മുതലെല്ലാം ഇരകൾ കൊണ്ട്പോകും. വൈദീകർ പീഢിപ്പിച്ച പെൺകുട്ടികളെ കണക്കെടുത്താൽ അവരെ നിറക്കാൻ നിരവധി പള്ളികൾ തന്നെ വേണ്ടിവരും. ഒന്നും രണ്ടും പള്ളിയിൽ ഒതുങ്ങില്ല. അതാണ്‌ കേരളത്തിലേ സത്യം.

വിശ്വാസികൾ ഉണരട്ടേ…സ്വാതന്ത്ര്യം വേണം..ഇഷ്ടമുള്ളപ്പോൾ പ്രാർഥിക്കാൻ, പള്ളിയിൽ പോകാൻ, പോകാതിരിക്കാൻ, പിരിവ് കൊടുക്കാനും കൊടുക്കാതിരിക്കാനും, വിശ്വാസികളിൽനിന്നും വാങ്ങ്നുന്ന പണം അത് നേർച്ച പെട്ടിയിലേക്ക് രഹസ്യമായി വീഴണം. പുരോഹിതർ എണ്ണിവാങ്ങരുത്..പണം ചോദിച്ച് വാങ്ങിക്കരുത്..സ്വാതന്ത്ര്യം വേണം,,,കുട്ടികൾക്ക് പഠിക്കാൻ, ഇഷ്ടമുള്ള വേഷം ധരിക്കാൻ, അഴിവുള്ളപ്പോൾ പള്ളിയിൽ നിർബന്ധിപിച്ച് കുട്ടികളേ വരുത്തരുത്. പ്രാർഥിക്കാനോ വേദപാഠത്തിനോ, മീറ്റീങ്ങിനോ, സ്പെഷ്യൽ ക്ലാസിനോ..ഒരു കുട്ടിയേയും നിർബന്ധിക്കരുത്.ഇഷ്ടമുവർ വരട്ടെ…നിർബന്ധിച്ചാൽ എല്ലാം മാതാപിതാക്കളും കുട്ടികളും ചൈൽഡ് ലൈനിൽ ബന്ധപെടണം.

കേളത്തിലേ ദുഷിച്ച് പൗരോഹിത്യ മേധാവിത്വത്തിൽ നിന്നും 5ദിവസം എങ്കിൽ അത്രയും… പുറത്തുവരാൻ കിട്ടിയ ഈ അവസരം നന്നായി. വിശ്വാസികൾക്ക് പലതും പറയാൻ അവസരം ലഭിച്ചു. പൗരോഹിത്യ മേധാവിത്വം അല്ല ഭാരത സഭയിൽ വേണ്ടത്. വിശ്വാസികളുടെ ഭരണവും മേധാവിത്വവുമാണ്‌. പുരോഹിതരേ വിശ്വാസികൾ നിയന്ത്രിക്കണം.പള്ളിഭരണവും, നടത്തിപ്പും വിശ്വാസികൾക്ക് വിട്ട് തരിക….പൗരോഹിത്യ മേധാവിത്വം അവസാനിപ്പിക്കുക. കർത്താവിനേ കുരിശിൽ തറക്കാൻ കൊണ്ടുപോയപ്പോൾ അവിടെയുണ്ടായിരുന്ന പൗരോഹിതരുടെ അതേ അവ്സ്ഥയിലേക്ക് കേരളത്തിലേ സഭയും വൈദീകരും വന്നു കഴിഞ്ഞൂ. പള്ളി ഞങ്ങൾ വിശ്വാസികളുടേതാണ്‌. നിങ്ങൾ ഞങ്ങളുടെ വിശ്വാസ സേവകരാണ്‌.ഞങ്ങളുടെ പള്ളിയിൽ നാണയതുട്ടുകൾ കിലുങ്ങാൻ പാടില്ല. പിരിവും, ഞായറാഴ്ച്ച ഭീഷണി പ്രസംഗവും ശാപവും, വിശ്വാസികളേ അപമാനിക്കലും പാടില്ല. ഞങ്ങൾ വിശ്വാസികൾ അന്തസുള്ള ആളുകളാണ്‌.ഓർക്കുക..റോബിനേ വീഴ്ത്തിയതുപോലെ പതുങ്ങി കിടക്കുന്ന നൂറു നൂറു ലൈംഗീക പീഢന കേസിൽ ഇനി ഒരു 5എണ്ണം കൂടി പൊങ്ങിയാൽ ( പുതിയത് ഒന്നുംവേണ്ട) സഭയുടെ അടപ്പൂരും. പൗരോഹിത്യത്തിന്‌ മേൽ വിശ്വാസികൾ ജയിക്കട്ടേ..  തയ്യാറാക്കിയത് വിൻസ് മാത്യു,  ഫേസ്ബുക്ക് പ്രൊഫൈൽ: https://www.facebook.com/vince.mathew.50  zero malabar church and believers by vince mathew 

 

 

Top