അമേരിക്കയുടെ രഹസ്യപേടകത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നെന്ന വാര്‍ത്ത തെറ്റ്; ദൗത്യം പരാജയപ്പെട്ടത് മറച്ചുവെക്കാന്‍ ദൃശ്യങ്ങള്‍ മുക്കി

മേരിക്കയുടെ രഹസ്യപേടകമായ സുമയുടെ വിക്ഷേപണം വിജയകരമായിരുന്നെന്ന വാര്‍ത്ത തെറ്റായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദൗത്യം പരാജയപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അമേരിക്കയുടെ രഹസ്യപേടകമായ സുമയെ വഹിച്ച് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 കുതിച്ചുയര്‍ന്നത്. എന്നാല്‍ പേടകം റോക്കറ്റില്‍ നിന്നും വേര്‍പ്പെട്ടില്ലെന്നും ഭൂമിയിലേക്ക് വീണു കത്തി നശിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണ ഇത്തരം വിക്ഷേപണങ്ങളുടെ വീഡിയോ എടുക്കാറുണ്ടെന്നും എന്നാല്‍ സുമയുടെ വിക്ഷേപണം പരാജയമായിരുന്നതിനാലാണ് ഇതിന്റെ ദൃശ്യം പുറത്തുവരാത്തതെന്നും മാധ്യമങ്ങള്‍ പറയുന്നു.

Top