അടക്കാത്തോട്ടിൽ മാവോവാദി സംഘം എത്തി.

Loading...

കണ്ണൂർ: കേരള നക്സൽ  ചരിത്രത്തിൽ ഇടം നേടിയകണ്ണൂർ ജില്ലയിലെ അടക്കാത്തോട്ടിൽ മാവോവാദി സംഘം എത്തി. മുൻ നക്സൽ നേതാവ് അജിതയേയും കൂട്ടാളികളെയും ഇവിടെവയ്ച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്-കൺനൂർ, കർണ്ണാടക വനത്തിന്റെ സാമിപ്യ ഗ്രാമമാണ്‌ അടക്കാത്തോട്. രാമച്ചി കുറിച്യ കോളനിയില്‍ തിങ്കളാഴ്ച രാവിലെ മൂന്നംഗ മാവോവാദികളെത്തി ഭക്ഷണസാമഗ്രികള്‍ ശേഖരിച്ച് മടങ്ങി.രാവിലെ 9 മണിയോടെ എത്തിയ സായുധസംഘം കോളനിയിലെ കേളപ്പന്റെ വീട്ടിലെത്തി അരി,പഞ്ചസാര,ചായപ്പൊടി എന്നിവയും സമീപത്തെ സജീവന്റെ വീട്ടില്‍ നിന്ന് പച്ചക്കറികളുംശേഖരിച്ചു.

മാവോവാദികളുടെ പ്രസിദ്ധീകരണമായ ‘കാട്ടുതീ’യുടെ 11,12 ലക്കങ്ങളുടെ കോപ്പികള്‍ കോളനിയില്‍ വിതരണം ചെയ്ത സംഘം ഇരുപതു മിനിറ്റോളം കോളനിയില്‍ ചിലവഴിച്ചാണ്മടങ്ങിയത്.ഇരിട്ടി ഡി.വൈ.എസ്.പി.പി.സുകുമാരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കോളനിയിലെത്തി അന്വേഷണം നടത്തി.സമീപ പ്രദേശങ്ങളില്‍ കേളകം എസ്.ഐ.കെ.എ.ഫിലിപ്പിന്റെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

Loading...