അനധികൃത ദൃശ്യമാധ്യമ പ്രക്ഷേപണ കമ്പനികൾക്ക് എതിരെ കർശനമായ നടപടികളുമായി മുൻപോട്ട്. അനധികൃതമായി കാണുന്ന ഉപഭോക്താക്കളും സൂക്ഷിക്കാൻ അമേരിക്കൻ പോലീസിന്റെയും ഗവണ്മെന്റ് എജൻസികളുടെയും നിര്ദേശം.
നോർത്ത് അമേരിക്കയിലും മറ്റു രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്ന അനധികൃത ദൃശ്യമാധ്യമ പ്രക്ഷേപണ കമ്പനികൾക്കെതിരെ അംഗീകൃത ടെലിവിഷൻ വിതരണ ശൃംഖല കൂട്ടായ്മ അമേരിക്കയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു അന്വേഷണവും ആരംഭിച്ചു.
അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്ത് അറ്റ്ലാന്റ കേന്ദ്രമായുള്ള ഒരു കമ്പനിയുടെ വിശദ വിവരങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്ന് അമേരിക്കൻ പോലീസ് ഇടപെട്ടു ഇത് നടത്തിയവര്‍ക്കെതിരെ നിയമ നടപടി എടുത്തതിന്റെ പിന്നാലെയാണ് അനധികൃത വിതരണ കമ്പനികൾക്ക് എതിരെ കേസ് ഫയൽ ചെയ്തത്.
അമേരിക്കയിലുള്ള മലയാളം ചാനലുകൾ കാണുന്നവർ ഇതേപറ്റി ബോധവാന്മാരാകണമെന്നും അനധികൃതമായി വില കുറച്ചു നൽകുന്ന കമ്പനികളുടെ വരിക്കരാകുന്നതും ചാനലുകൾ കാണുന്നതും ഗുരുതര കുറ്റമാണെന്നും അവരും പോലീസിന്റെ നിരീക്ഷണത്തിൽ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അനധികൃതമായുള്ള പ്രക്ഷേപണ കമ്പനികൾക്ക് പരസ്യപ്പെടുത്തുന്ന മേൽവിലാസമോ ടെലിഫോണ്‍ നമ്പരോ ഇല്ലാത്തവരാണ് അത് കൊണ്ട് തന്നെ അവരെ കണ്ടു പിടിക്കാനുള്ള സാധ്യതകൾ ഇല്ലാത്ത സാഹചര്യത്തിൽ ഉപഭോക്താവിനെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തണ്ട സാഹചര്യമാണെന്ന് പോലീസിന്റെ നിർദേശത്തിൽ പറയുന്നു. ഉപഭോക്താക്കളുടെ പൂർണവിവരങ്ങൾ പോലീസിന് കിട്ടാനുള്ള സാധ്യതയും ഉണ്ടെന്നുള്ള കാര്യം പോലീസ് എജൻസികൾ പറയുകയുണ്ടായി.
കൂടാതെ ക്രെഡിറ്റ് കാർഡുകൾ നൽകുമ്പോൾ അതിന്റെ ദുരുപയോഗം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം ബ്യൂറോയും ഇത് അമേരിക്കയിൽ എങ്ങും അന്വേഷണം ഊര്ജിതപ്പെടുത്തി. അമേരിക്കൻ മലയാളികളുടെ ക്രെഡിറ്റ് കാർഡുകൾ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും ഷോപ്പിംഗ് നടത്തി വൻ തുകകളുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് സൈബര്‍ ക്രൈം വിഭാഗം ഇടപെട്ടത്.
ഇത്തരത്തിൽ ഒക് ലഹോമ സംസ്ഥാനത്ത് നിന്ന് അനധികൃത പ്രക്ഷേപണ കമ്പനി വഴി ചാനലുകൾ കാണാൻ തുടങ്ങിയ സെബാസ്റ്റ്യൻ തേൻകാട്ടിൽ എന്ന വരിക്കാരൻ തന്റെ ക്രെഡിറ്റ് കാർഡിൽ ആദ്യത്തെ 2 മാസം 8 ഡോളർ 99 സെന്റ്റ് ചാർജ് ചെയ്യുകയും പിന്നീട് 159.99 കാണുകയും അതെ മാസം തന്നെ അറിയാത്ത ഹോം ഷോപ്പിംഗ് നെറ്റുവ ർക്കിൽ നിന്ന് 268.77 ഡോളർ ചാർജ് ചെയ്തത് കണ്ടപ്പോൾ ഉടനെ ക്രെഡിറ്റ് കാർഡ് കമ്പനിയെ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോളാണ് ചതി മനസ്സിലയലത്.
ഈ അടുത്ത സമയത്ത് ഹൈദരാബാദ്: അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി 15 രാജ്യങ്ങളില്‍ പ്രചാരമുള്ള ജാഡൂ ടി.വി.യുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെ ഇല്ലീഗൽ സ്ട്രീമിംഗ് നടത്തുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.
അമേരിക്കയിലും ഇത് പോലെ മലയാളം ചാനലുകൾ അനധികൃതമായി നല്കുന്ന കമ്പനികൾ പ്രവര്ത്തിക്കുന്നതായും ഈ കമ്പനികൾക്കെതിരെയും ഗവണ്മെന്റ് ഏജൻസികൾ നോട്ടമിടുന്നതായും പോലീസ് നേരത്തെ അറിയിച്ചിരുന്നു അതിന്റെ പച്ചാതലത്തിലാണ് ഈ നടപടിക്കു ടെലിവിഷൻ വിതരണ ഏജൻസികളുടെ കൂട്ടായ്മ നടപടിക്കു തുടക്കം കുറിച്ചത്. ചാനൽ കമ്പനികൾ നിഷ്കർഷിച്ചിരിക്കുന്ന വരി സംഖ്യയിൽ കുറച്ചു ചാനലുകൾ വില്ക്കുന്ന എല്ലാ കമ്പനികളും ഇല്ലിഗൽ ആണെന്ന വാസ്തവവും അറിയിച്ചു.
പോലീസിലെ സൈബര്‍ ക്രൈം വിംഗ് സെക്കന്‍ഡറാബാദില്‍ തിരുമലഗേരിയില്‍ നടത്തിയ റെയ്ഡിലാണു നാലു പേരെ അറസ്റ്റ് ചെയ്തത്. ഒരു എഞ്ചിനീയര്‍, ടെലി-കോളര്‍, വെബ് ഡിസൈനര്‍, എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.