അരുവിക്കര: ത്രികോണമൽസരം. ബി.ജെ.പി വോട്ട് കൂടുതൽ നേടും.

തിരുവനന്തപുരം: ത്രികോണ മൽ സരത്തിന്റെ വേദിയാവുകയാണ്‌ അരുവിക്കര. ഇക്കുറി ബി.ജെ.പി ഇവിടെ കരുത്തറിയിക്കും. മുൻ തവണ നിയമ സഭാ തിരഞ്ഞെടുപ്പിൽ 7000 വോട്ടുകൾ നേടിയ ബി.ജെ.പിക്ക് പാർലിമെന്റിലേക്ക് 15000ത്തോളം വോട്ടുകിട്ടി. ഇക്കുറി 30000-35000 വോട്ടുകൾ ഈസിയായി പെട്ടിയിൽ വീഴുമെന്ന് ഉറപ്പാണ്‌. ഹിന്ദു വോട്ടുകൾ ബി.ജെ.പി വാരുന്നതിനേ ഇരു മുന്നണിയും ഞടുക്കത്തോടെ കാണുന്നു. ഹൈന്ദവ വോട്ടിന്റെ കൂടുതൽ ബാധിക്കുക ഇടതുമുന്നണിയേ തന്നെയായിരിക്കും.

ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് അരുവിക്കരയില്‍ നടക്കുന്നത്. പരാജയപ്പെട്ടാല്‍ മുന്നണി നേരിടുന്ന അഴിമതി ആരോപണങ്ങള്‍ കേരളസമൂഹം ശരിവെച്ചുവെന്ന് വിലയിരുത്തപ്പെടും. അത് ഗവണ്‍മെന്റിന്റെ തകര്‍ച്ചക്കു തന്നെ കാരണമാകും. തോറ്റാല്‍ ഇടതുമുന്നണിക്കും ഈ പ്രതിസന്ധിയുണ്ട്. ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളൊക്കെ വെള്ളത്തിലായി എന്ന ഗതികേടിലാകും മുന്നണി.

Loading...

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണിക്കായി. തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായി അധികം വൈകുംമുമ്പ് മുന്‍ സ്പീക്കറും സി.പി.എം. സംസ്ഥാനക്കമ്മിറ്റി അംഗവുമായ എം.വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചു. പെട്ടെന്ന് പ്രചാരണരംഗത്തിറങ്ങാനും വിജയകുമാറിനു കഴിഞ്ഞു. അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ ഡോ.സുലേഖയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സിലെ ചര്‍ച്ച മുഴുവന്‍. അവര്‍ വിസമ്മതിച്ചതോടെ, മകന്‍ ശബരീനാഥനെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അച്ഛന്റെ സീറ്റില്‍ മത്സരിക്കാന്‍ വൈകിക്കിട്ടിയ നിര്‍ദേശം അംഗീകാരമായിക്കണ്ട് ശബരീനാഥനും പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കാര്‍ത്തികേയനോടുള്ള വൈകാരികമായ അടുപ്പം വോട്ടാക്കിമാറ്റാനുള്ള ശ്രമമായിരിക്കും കോണ്‍ഗ്രസ്സിന്റേത്.

മന്ത്രിയെന്ന നിലയിലും സ്പീക്കറായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയകുമാറിന് ഗുണമാകും. നാട്ടുകാരനാണ് താനെന്ന് വിജയകുമാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാറും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനും നേര്‍ക്കുനേര്‍ എന്നനിലയായിരുന്നു ഞായറാഴ്ച രാവിലെവരെ. ഉച്ചയ്ക്ക് കാര്യങ്ങള്‍ മാറി. ബി.ജെ.പി. ഒ.രാജഗോപാലിനെ രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണമത്സരമായിരിക്കും അരുവിക്കരയില്‍ നടക്കുക എന്നുറപ്പായി. 2011 ല്‍ അരുവിക്കരയില്‍ ബി.ജെ.പിക്ക് 7,000 വോട്ട് ലഭിച്ചപ്പോള്‍ 2014ല്‍ അത് 15,000 ആയി വര്‍ധിച്ചു. ലോക്‌സഭാനിയമസഭാ തെരഞ്ഞെടുപ്പുകളെ രണ്ടായി കാണുമെന്നതാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതൃത്വത്തിന്റെ വാദമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇരുമുന്നണികളുടെയും കണക്ക്കൂട്ടല്‍ തെറ്റിക്കാനാവുമെന്നാണ് ബി.ജെ.പി കരുതുന്നത്.

86 ന്റെ ചെറുപ്പമാണ് രാജേട്ടനെന്ന് ബി.ജെ.പി. ക്കാര്‍ പറയുന്നു. പ്രായക്കൂടുതലിനെ പക്വത കൊണ്ടും അനുഭവസമ്പത്തുകൊണ്ടും രാജഗോപാല്‍ നേരിട്ടുകൊള്ളുമെന്ന് പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്നു. യു.ഡി.എഫിലും എല്‍.ഡി.എഫിലും ഉണ്ടായിരിക്കുന്ന അസംതൃപ്ത വോട്ടുകളും പി.സി.ജോര്‍ജിന്റെ അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണിയും വി.എസിനോടുള്ള സി.പി.എം നേതൃത്വത്തിന്റെ ചിറ്റമനയത്തിലും ബി.ജെ.പി കണ്ണുവെക്കുന്നുണ്ട്. ഇതിനേക്കാളേറെ യു.ഡി.എഫിന്റെ അഴിമതിയും എല്‍.ഡി.എഫിന്റെ ഒത്തുതീര്‍പ്പ് സമരവും മുന്നോട്ട് വെച്ചാവും പ്രചരണ രംഗത്ത് പാര്‍ട്ടി നിറയുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിലും മല്‍സരിച്ച രാജഗോപാലിന് പകരക്കാരനെ കണ്ടത്തൊന്‍ കഴിയുന്നില്‌ളെന്ന ആക്ഷേപമാവും രണ്ട് മുന്നണികളും ഉയര്‍ത്തുക. അരുവിക്കരയിലെ സാമുദായിക സമവാക്യങ്ങളും രാജഗോപാല്‍ എന്ന ‘പൊതുസമ്മത’ന് അനുകൂലമാവുമെന്നാണ് കണക്കാക്കുന്നത്.

മൂന്നുസ്ഥാനാര്‍ഥികളെക്കുറിച്ചും എതിരാളികള്‍ക്ക് വ്യക്തിപരമായി ആക്ഷേപമുന്നയിക്കാനില്ല എന്നതാണ് അരുവിക്കരയുടെ സവിശേഷത. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്കപ്പുറത്ത് വര്‍ത്തമാനകാല രാഷ്ട്രീയംതന്നെയായിരിക്കും പ്രധാന തിരഞ്ഞെടുപ്പ് വിഷയം. വികസനവും കരുതലും എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം യു.ഡി.എഫ്. പ്രചാരണരംഗത്ത് മുന്നോട്ടുവെയ്ക്കും. അഴിമതി ആരോപണങ്ങളാവും ഇടതുമുന്നണിയുടെ തുറുപ്പുശീട്ട്. നായര്‍, നാടാര്‍, ഈഴവ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്. പി.സി.ജോര്‍ജിന്റെ സ്ഥാനാര്‍ഥി നാടാര്‍ വോട്ടുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും അറിയാം. വിജയകുമാര്‍ നല്ല സ്ഥാനാര്‍ഥിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായപ്രകടനത്തിനും രാഷ്ട്രീയമാനങ്ങളുണ്ട്.