അശ്വതി ബിനുവിന് സഹായ ഹസ്തവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്

കടുത്തുരുത്തി: ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നിരവധി മെഡലുകള്‍ നേടിയ കോട്ടയം കടുത്തുരുത്തി സ്വദേശി അശ്വതി ബിനുവിന് വീട് നിര്‍മ്മിച്ചു നല്‍കുന്ന ഫണ്ടിലേക്ക് അമ്പതിനായിരം രൂപ ഷിക്കാഗോ സോഷ്യല്‍ ക്ലബ് നല്‍കി.

കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അശ്വതി ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിര്‍ധനരായവര്‍ക്കുള്ള ടാലന്റ് ഗിഫ്റ്റ് അവാര്‍ഡായാണ് തുക അശ്വതി ബിനുവിന് നല്‍കിയത്.

Loading...

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് സെക്രട്ടറി അഭിലാഷ് നെല്ലാമറ്റം അശ്വതിയുടെ മാതാവ് രജനി ബിനുവിന് ചെക്ക് കൈമാറി.യോഗത്തില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുകയുണ്ടായി. ബിനു കൈതക്കത്തൊട്ടി അറിയിച്ചതാണിത്.