ന്യൂഡല്‍ഹി : ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഗുരുതര ആരോപണവുമായി . ‘പികെ’ സിനിമയുടെ പ്രചരണത്തിന് ആമിര്‍ പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ സഹായം തേടിയെന്നും ഇക്കാര്യത്തില്‍ ആമിര്‍ ഇതുവരെയും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ അംബാസിഡറായിരുന്ന വ്യക്തിയാണ് ആമിര്‍. ആ സ്ഥാനത്തു പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍, ഇന്ത്യയില്‍ സുരക്ഷിതയല്ലെന്നു തന്റെ ഭാര്യ ഭയപ്പെടുന്നുവെന്നു പറയുന്നത് ശരിയല്ല. അങ്ങനെ ആമിറിന്റെ ഭാര്യയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യം വിടാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

Loading...

ഇതിനു മുന്‍പും ആമിര്‍ഖാനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.