ആ പരിപ്പ് ഇവിടെ വേകില്ല. ജോർജിന് നിഷയുടെ ചുട്ട മറുപടി

ജോർജിറക്കിയ തുരുപ്പുചീട്ടിനു തുരുപ്പ് ഗുലാനിട്ട് ജോസ് മാണിയുടെ ഭാര്യ നിഷയുടെ വെട്ട്. ആ പരിപ്പ് ഇവിടെ വേകില്ലെന്ന് അവർ ജോര്ജിനു മുന്നറിയിപ്പും നല്കി. നിഷയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജോർജിനുള്ള മറുപടി.വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും വാങ്ങാന്‍ സാധിക്കില്ല, സൗജന്യമായി ലഭിക്കുകയുമില്ല.jose 1 സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണം. തന്റെ ഭര്‍ത്താവ് ജോവിന് കുടുംബത്തിന്റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ളവര്‍ക്ക് ഈ ആരോപണം വിശ്വസനീയമാകില്ല. സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവെക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണക്കേടാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു.