എന്നെ പുറത്താക്കിയില്ലേൽ മാണിയെ പുറത്താക്കും. ജോർജിന്റെ ഭീഷണി.

ഈരാറ്റുപേട്ട: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്. ഒരു മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെയുള്ളു കേരളാ കോണ്‍ഗ്രസ് എമ്മില്‍. പി.സി ജോര്‍ജിനെയും കൂടെയുള്ള മെമ്പര്‍മാരെയും കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന പ്രസ്താവനയോടെ പ്രശ്‌നങ്ങള്‍ തീരും. തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇതിനായി 2000 പേരുള്ള കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി തിരുനക്കര മൈതാനത്ത് നടത്തും. അതില്‍ 600 പേര്‍മാത്രമാണ് മാണിയുടേതായി ഉള്ളത്. ഇവരില്‍ പലരും തന്റെയൊപ്പം നില്‍ക്കു. സംസ്ഥാന സമിതിയില്‍ അവിശ്വാസം പാസാക്കാന്‍ തനിക്കാവും.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ധനമന്ത്രി കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താന്‍ മാണിയോട് സൂചന നല്‍കിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ്.

Loading...

സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്‌ത സമയത്താണ് താന്‍ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായത്. വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത്,​ സിബിഐ ആണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മാണി ബജറ്റ് വിറ്റ് കാശ് ഉണ്ടാക്കുകയാണ്. അതിനെപ്പറ്റ് താന്‍ കൂടുതല്‍ പറയുന്നില്ല. എല്ലാം തനിക്ക് വ്യക്തമായി അറിയാം. തന്റെ പ്രവര്‍ത്തനം കൊണ്ടാണ് മാണി കഴിഞ്ഞതവണ പാലായില്‍ ജയിച്ചത്. അടുത്ത തവണത്തെ തെരഞ്ഞെടുപ്പില്‍ മാണി പരാജയപ്പെടും. പാലാ മെമ്പര്‍ എന്നു വിളിച്ച മാണിയെ പാലാ മുൻ മെമ്പര്‍ എന്ന് ജനത്തെക്കൊണ്ട് വിളിപ്പിക്കരുതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണ് എന്ന് മാണി വ്യക്തമാക്കണം. മാണിക്ക് ദുഷ്ടമനസാണ്. ധാർമികത അദ്ദേഹത്തിന്റെ അടുത്ത് കൂടി പോയിട്ടില്ല. മാണിക്കും മകനും തന്നോടുള്ള വൈരാഗ്യത്തിന് കാരണം സരിതയുടെ കത്താണ്. താൻ യു.ഡി.എഫിൽ നിന്ന് പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവരാണ് ഇപ്പോൾ ഈ കത്ത് പുറത്ത് വിട്ടതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.