എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകന്‍ വെടിയേറ്റ് മരിച്ചു, സംഭവം പാലക്കാട്

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് കന്നിമാരിയിലെ വനിതാ സ്ഥാനാര്‍ത്ഥി കല്ല്യാണിക്കുട്ടിയുടെ മകനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കല്ല്യാണിക്കുട്ടിയുടെയും രാജന്റെയും മകനായ അജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജിത്തിന്റെ മൃതദേഹത്തിനടുത്ത് നിന്നും പോയന്റ് 315 റൈഫിളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് തോ​ക്ക്. ചി​റ്റി​ല്ല​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ജി​ത്ത് നാ​ലു​ദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ക​ല്യാ​ണി​ക്കു​ട്ടി. ക​ല്യാ​ണി​ക്കു​ട്ടി​യും രാ​ജ​നും തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പോ​യി വൈ​കി​ട്ട് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വീ​ട് മു​ദ്ര​വ​ച്ചു.

Loading...