ഓപ്പറേഷന്‍ സുരക്ഷ പുരോഗതി ഇന്നുവരെ

തിരുവനന്തപുരം: ഓപ്പറേഷന്‍ സുരക്ഷയുടെ പുരോഗതി വിലയിരുത്താനായി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി ജി പി. കെ.എസ് ബാലസുബ്രമണ്യം, എ ഡി ജി പിമാരായ എ. ഹേമചന്ദ്രന്‍, ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും സ്ഥിരം കുറ്റവാളികളെയും അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 25 മുതലാണ് ഓപ്പറേഷന്‍ സുരക്ഷ ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായി ഇന്നുവരെ (17/03/2015) 16584 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ 242 പേരും, കൊലപാതകം, കൊലപാതക ശ്രമം, കുറ്റകരമാല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 439 പേരും, ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ക്കാരി ആക്ട്, എന്‍ ഡി പി എസ് ആക്ട് കള്ളനോട്ട് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട 403 പേരും ഉള്‍പ്പെടുന്നു. കൂടാതെ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ജാമ്യമില്ലാ വാറണ്ടുകളിലെ പ്രതികളായ 10125 പേരെ അറസ്റ്റ് ചെയ്തു.

Loading...

കരുതല്‍ നടപടികളുടെ ഭാഗമായി ഈ കാലഘട്ടത്തില്‍ 220 പേരുടെ പേരില്‍ 107 സി ആര്‍ പിസി പ്രകാരവും 555 പേരുടെ പേരില്‍ 109 സി ആര്‍ പിസി, 110 ( ഇ) സി ആര്‍ പി സി തുടങ്ങിയ വകുപ്പുകളനുസരിച്ചും നടപടി സ്വീകരിച്ചു. കൂടാതെ 21 പേരുടെ പേരില്‍ പുതുതായി ഗുണ്ടാനിയമം അനുസരിച്ച് നടപടി ആരംഭിച്ചു.