കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനെ ആർഎസ്എസുകാർ ബോംബെറിഞ്ഞു കൊലപ്പെടുത്തി.

കണ്ണൂര്‍ ബാംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാനൂര്‍ വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്തു വീട്ടില്‍ വിനോദ് ആണു മരിച്ചത്. രാത്രി രണ്ടോടെയാണു സംഭവം. വീട്ടിലേക്കു നടന്നുപോവുകയായിരുന്ന വിനോദിനു നേരെ അക്രമിസംഘം ബോംബെറിയുകയായിരുന്നു.
വടക്കേപൊയിലൂരിൽ പാറയുള്ള പറമ്പത്ത് വിനോദനാ(36)ണ് കൊല്ലപ്പെട്ടത്. പാനൂരിൽ ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പാനൂരിൽ നിരോധനാജ്ഞ ച്ചിരിക്കുകയാണ്‌
വീട്ടിലേക്ക് പോകുംവഴിയാണ് വിനോദിന് നേരെ ആക്രമണമുണ്ടായത്. വീടിന് ഒരു കിലോമീറ്റർ അകലെവച്ച് വിനോദിനു നേർക്ക് ബോംബെറിയുകയായിരുന്നു. ബോംബേറിൽ ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. സംഭവസ്ഥലത്തു വച്ചു തന്നെ വിനോദൻ മരിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ ആർ,എസ്.എസ് ആണെന്ന് സിപിഐ(എം) ആരോപിച്ചു. സംഭവത്തെത്തുടർന്ന് തലശേരി താലൂക്കിൽ ഇന്നു വൈകിട്ട് ആറുവരെ സിപി.എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ചുവർഷം മുമ്പ് ബിജെപി വിട്ടു സിപിഎമ്മിലേക്ക് എത്തിയ പ്രവർത്തകനാണ് വിനോദൻ. കൊലപാതകികളെക്കുറിച്ച് സൂചന കിട്ടിയതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.