ഇതു കള്ളകത്ത്, റിപ്പോർട്ടർ ചാനൽ വക- പൊട്ടിത്തെറിച്ച്  സരിത.

പത്തനംതിട്ട: ജോസ് കെ.മാണിയുമായി ബന്ധപെട്ട് വന്ന കത്തിനെപറ്റി മാധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിത്തെറിച്ച് സരിത. നികേഷ് കുമാറും റിപ്പോർട്ടർ ചാനലുമാണ്‌ ഇതിനു പിന്നിലെന്നും അവരാണിതിനു മറുപടി പറയേണ്ടതെന്നും സരിത വ്യക്തമാക്കി. ഏപ്രിൽ 2നു ഇതേ ചാനലിന്റെ റിപ്പോർട്ടർ വിളിച്ചിരുന്നു. ജോസ് കെ മാണിയുമായി ബന്ധപെട്ട പരാമർശമുള്ള കത്ത് തങ്ങൾക്ക് ലഭിച്ചെന്ന് പറഞ്ഞു. എന്നാൽ തന്റേതായ ഒരു കത്തിലും അങ്ങിനെ പരാമർശമില്ലെന്ന് പറഞ്ഞു. തുടർന്ന് നികേഷ് കുമാർ വിളിച്ചു. എന്റെ കത്തിന്റെ കുറച്ചു ഭാഗത്തിന്റെ കോപ്പി കിട്ടിയെന്നും ജോസ്.കെ.മാണിയുടെ പേർ അതിലുണ്ടെന്നും അയാൾ പറഞ്ഞു. എന്റെ കത്ത് എന്റെ കൈയ്യിൽ ഉണ്ടെന്നും മറ്റാരുടേയും കൈയ്യിൽ അതില്ലെന്നും അപ്പോൾ പറഞ്ഞതാണ്‌. ഇതിനു മുമ്പും പലതവണ നികേഷ് കുമാർ ജോസ് കെ മാണിയേ ബന്ധപെടുത്താൻ നീക്കം നടത്തുന്ന രീതിയിൽ സസാരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താൻ പോയപ്പോൾ പലതവണ നികേഷ് കുമാർ എന്നെ ഫോൺ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തേ വിവാദത്തിൽ എന്നെ വീണ്ടും ഇതേ ചാനലിൽനിന്നും വിളിച്ചു. ഞാൻ പറഞ്ഞത് എഡിറ്റ് ചെയ്ത് കള്ളവാർത്തയായി നല്കി. ഇപ്പോഴത്തേ കത്തിനും മറ്റും നികേഷ് കുമാറും, റിപോർട്ടർ ചാനലും മറുപടി പറയണം. അവരുണ്ടാക്കിയ കള്ളകത്തിനു അവർ തന്നെ മറുപടി പറയട്ടെ,തന്റേതല്ലാത്ത കത്തിനു താൻ മറുപടി പറയേണ്ട കാര്യമില്ല. എന്നോട് ചോദിക്കുകയും വേണ്ട. – സരിത പറഞ്ഞു.

ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അവര്‍ പറഞ്ഞു. യഥാര്‍ത്ഥ കത്ത് വൈകിട്ട് പുറത്തുവിടുമെന്ന് സരിത എസ് നായര്‍ പറഞ്ഞു.

Loading...

വ്യാജകത്തിനു പിന്നില്‍ പി.സി ജോര്‍ജ്ജാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. തന്റെ കത്തിനേക്കുറിച്ച് അന്വേഷിക്കാന്‍ പി.സി ജോര്‍ജ്ജ് പലതവണ വിളിച്ചിട്ടുണ്ട്. അതില്‍ ജോസ്.കെ മാണിയുടെ പേരുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണ്- സരിത പറഞ്ഞു.

പി സി ജോര്‍ജ്ജിന് താന്‍ കത്ത് കൈമാറിയിട്ടില്ല. പി.സി ജോര്‍ജ്ജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് കുറുപ്പന്തറയില്‍ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.