കാത്തിരുപ്പിന് വിരാമം. മോഹന്‍ലാല്‍ നായകനായി എത്തുന്ന മാസ്സ് ചിത്രം ലൂസിഫര്‍ നാളെ തിയറ്ററുകളിലേക്ക്. യുവതാരം പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ലേബല്‍ തന്നെയാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേക. കേരളത്തില്‍ മാത്രം 400 തീയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പനും നൈല ഉഷയും പ്രധാന വേഷത്തില്‍ എത്തുന്നു. ഇന്ദ്രജിത് സുകുമാരന്‍, ടോവിനോ തോമസ്, വിവേക് ഒബ്രോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത് തിരുവനന്തപുരം, കുട്ടികാനം, എറണാകുളം, മുംബൈ, ദുബായ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ആണ്. ത്രില്ലര്‍ ശ്രേണിയില്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.
ഇന്ത്യയ്ക്ക് പുറമെ 42 രാജ്യങ്ങളില്‍ കൂടി ചിത്രം നാളെ റിലീസിനെത്തും. പൃഥ്വിരാജ് കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത് തിരുവനന്തപുരം, കുട്ടികാനം, എറണാകുളം, മുംബൈ, ദുബായ്, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ ആണ്. ത്രില്ലര്‍ ശ്രേണിയില്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്. എന്തായാലും നാളെ സ്ക്രീനില്‍ ഒരു മികച്ച ചിത്രം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.