ശ്രീനഗര്‍ :കാശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കതുവ ജില്ലയിലെ രാജ്ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സൈന്യത്തിന്റെ യൂണിഫോമില്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ ആറ് മണിക്ക് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. മൂന്നുപേര്‍ പൊലീസ് സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച് 15 കിലോമീറ്റര്‍ ദൂരത്താണ് ഈ പൊലീസ് സ്റ്റേഷന്‍. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് കഷ്ടിച്ച് 15 കിലോമീറ്റര്‍ ദൂരത്താണ് ഈ പൊലീസ് സ്റ്റേഷന്‍സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞദിവസം രാത്രി അതിര്‍ത്തി വഴി നുഴഞ്ഞുകയറിയവരായിരിക്കും ആക്രമികളെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ജമ്മുവിലെ ദേശീയ പാത1 അടച്ചിട്ടു.