ജി.കാർത്തികേയനെ അനുസ്മരിച്ചു

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണ്‍ തിരവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി. നിയമസഭാ നാഥനെന്ന നിലയിൽ മികച്ച നേതൃപാഠവം കാഴ്ചവച്ച് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ  സ്പീക്കറായിരുന്നു ജി.കാർത്തികേയനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഹുസൈൻ അമ്പലച്ചിറ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ യു ഡി എഫ് മന്ത്രിസഭയുടെ സുഖമമായ നടത്തിപ്പിന് സ്പീക്കറെന്ന നിലയിൽ ജി.കെ നടത്തിയ വഹിച്ച പങ്ക് വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് യു പ്രസിഡണ്ട്‌, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്‌, എം.എൽ.എ , മന്ത്രി, പ്രതിപക്ഷ ഉപനേതാവ്, കെ പി സി സി വൈസ് പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി  എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ കേരള സമൂഹത്തിനായ് നൽകിയ ജി.കാർത്തികേയൻ ആദർശവും ആത്മാഭിമാനവും മുറുകെപ്പിടിച്ച നേതാവായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച അഡ്വ:നൈസാം നഗരൂർ അനുസ്മരിച്ചു. മുഹമ്മദ്‌ ഹസീം , ലാൽ അമീൻ, സുനിൽ ഖാൻ, ദാവൂദ്, വിവേക്  എന്നിവർ സംസാരിച്ചു. സന്തോഷ്‌ സരോജ് സ്വാഗതവും രാജേഷ്‌ സി.വി  നന്ദിയും പറഞ്ഞു.