Education Featured Health NRI News USA

ജൂണ്‍ 5 – ലോക പരിസ്ഥിതി ദിനം; വെറുമൊരു ചടങ്ങായി മാറുന്നു

നമ്മളില്‍ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയില്‍ ആണ് ഇന്ന് പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയര്‍ന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗര്‍ഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ ചുറ്റി വരിയുമ്പോള്‌നാം എല്ലാം രോഗാവസ്തയിലേക്ക് എത്തപെടുന്നു.

“Lucifer”

കാര്‍ബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാന് പോകുന്നവയാണ്, നാമും ആഗോള താപനത്തിന്റെ പിടിയിലേക്ക്പതിയെ അമര്ന്നു കൊണ്ടിരിക്കയാണ് എന്ന ബോധം മനസില്‍ സൂക്ഷിച്ചു കൊണ്ട് പ്രകൃതിയെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങുവാനും പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

ജീവന്‍ന്‍റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു.

ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസനമെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,
ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍….

ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം; വെറുമൊരു ചടങ്ങായി മാറുന്നു
ജൂണ്‍ 5 – ലോക പരിസ്ഥിതി ദിനം; വെറുമൊരു ചടങ്ങായി മാറുന്നു

Related posts

അമേരിക്കക്കാരിയെ കൊലപ്പെടുത്തിയ എമിരത്തി വനിതയ്ക്ക് വധശിക്ഷ

subeditor

മുപ്പത്തിയെട്ടുക്കാരനെ അടച്ചു വീഴ്ത്തി സ്വർണ്ണ പല്ല് കവർന്നു

subeditor

സൗദി രാജകൊട്ടാരത്തില്‍ ഭീകരാക്രമണം ;അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റെയിൽവെ അടിപ്പാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു രണ്ടുപേർ മരിച്ചു

ഖത്തറിനു തുല്യം ഖത്തർ മാത്രം,പണകൊഴുപ്പ് മാത്രമല്ല, വേറെയും കാരണങ്ങൾ ഉണ്ട്

subeditor

ഖത്തർ എയർവെയ്‌സിന്‍റെ എട്ട് ഓഫീസുകളും സൗദി അടച്ചുപൂട്ടി

അസമയത്ത് ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തി; രണ്ടാം നിലയില്‍ നിന്ന് ചാടിയ കാമുകന്റെ കാലൊടിഞ്ഞു

ഹുത്തി വിമതര്‍ക്കെതിരേയുള്ള പോരാട്ടം തുടര്‍ന്ന് സൗദിഅറേബ്യ

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പേഴ്‌സ് പുറകിലെ പോക്കറ്റില്‍ സൂക്ഷിക്കരുത് ;പൊലീസ് മുന്നറിയിപ്പ്

അബുദബിയില്‍നിന്ന് മൃതദേഹം മാറ്റിയയച്ചു; വയനാട്‌ സ്വദേശിയുടെ വീട്ടുകാര്‍ക്ക്‌ ലഭിച്ചത്‌ ചെന്നൈക്കാരന്റെ മൃതദേഹം

യോങ്കേഴ്സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച്‌ 28–ന്‌

subeditor

അബുദാബിയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; ഈ വര്‍ഷം മരണപ്പെട്ടത് സ്ത്രീയുള്‍പ്പെടെ ആറു പേര്‍

Leave a Comment