ഞാനവനെ ഇത്രനാളും വളര്‍ത്തിയത് ഇതിനാണോ.. എന്റെ മോന്‍ ശുദ്ധനായിരുന്നു.. അവന്‍ സുഹൃത്തുക്കളെ വിശ്വസിച്ചു; അര്‍ജുന്റെ പിതാവ്

 

അര്‍ജുന്റെ പിതാവിന് ഇപ്പോളും തേങ്ങലടക്കാനായിട്ടില്ല.. ഇടറിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനാണോ ഞാനവനെ ഇത്രനാളും വളര്‍ത്തിയത്… ശുദ്ധനായിരുന്നു എന്റെ മോന്‍, സുഹൃത്തുക്കളെ അവന്‍ വിശ്വസിച്ചു… സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല അവരവനെ കൊന്നു കളയുമെന്ന്്.. കുമ്പളം സെന്റര്‍ പ്രണവം വാര്‍ഡിലെ വീട്ടുമുറ്റത്ത് സുഹൃത്തുക്കള്‍ കൊന്ന്് ചതുപ്പില്‍ താഴ്ത്തിയ മകന്റെ മൃതദേഹം എത്തിയപ്പോള്‍ നെട്ടൂരിലെ മാന്നനാട്ട് വിദ്യന്‍ വിങ്ങിപ്പൊട്ടി.

Loading...

അമ്മ സിന്ധുവിന്റെയും സഹോദരി അനഘയുടെയും മുത്തശ്ശി രത്നമ്മയുടെയും തേങ്ങലും നിലവിളിയും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. സ്വകാര്യ കമ്ബനിയിലെ ഡ്രൈവറായ വിദ്യന്‍ മൂന്നാം തീയതി രാവിലെയാണ് കണ്ണൂരിലെ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയത്. വന്നപ്പോള്‍ മകനെ അന്വേഷിച്ചെങ്കിലും കുറച്ചു കഴിഞ്ഞ് എത്തുമെന്നായിരുന്നു കരുതിയത്.
എന്നാല്‍ മുഖം പോലും ഒരു നോക്കു കാണാനാവാതെ ചേതനയറ്റ മൃതദേഹമാമ് ഇന്നലെ വീട്ടുമുറ്റത്ത് എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം മൂന്നോടെ മൃതദേഹം വീട്ടിലെത്തിക്കുമ്‌ബോള്‍ കുടുംബത്തിന്റെ കരച്ചില്‍ കണ്ടു നിന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കണ്ണീരടക്കാന്‍ സാധിച്ചില്ല. തേങ്ങലോടെ അര്‍ജ്ജുനന്റെ സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. വൈകുന്നേരത്തോടെ കുമ്ബളം ശാന്തിതീരത്ത് മൃതദേഹം സംസ്‌കരിച്ചു.

അതേസമയം കുമ്ബളം മാന്നനാട്ട് വിദ്യന്റെ മകന്‍ അര്‍ജുനെ കൊന്നതാകട്ടെ അവന്‍ ഏറെ സ്നേഹിച്ചിരുന്ന സുഹൃത്തുക്കളും. പ്രതികളെ പിടിച്ചതാകട്ടെ മറ്റു സുഹൃത്തുക്കളും. നെട്ടൂരിലെയും കുമ്ബളത്തെയും സുഹൃത്തുക്കളായിരുന്നു നിബിനും സംഘവും. കാണാതായതിന്റെ രണ്ടു ദിവസം മുമ്ബും ഇവര്‍ അര്‍ജുന്റെ വീടിന്റെ ടെറസില്‍ ഒരുമിച്ചിരുന്നു. കാണാതായ ശേഷവും തിരച്ചിലുമായി ബന്ധപ്പെട്ട് വീട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു അത്.

അര്‍ജുനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായ ചിലര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അര്‍ജുനും കൂട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാവാത്ത പ്രതിയും രാത്രി അര്‍ജുന്റെ വീടിന്റെ ടെറസിലിരിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. ഇവനോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവന് സംഭവത്തില്‍ പങ്കില്ലെന്നും മറ്റുള്ളവരുടെ നിര്‍ദേശ പ്രകാരം ഒരിടത്ത് കൊണ്ടുവിടുകയായിരുന്നെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു.
തങ്ങളാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ സുഹൃത്തുക്കളോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടി പൊലീസിലേല്‍പ്പിച്ചപ്പോള്‍ അവര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്ന് അര്‍ജുന്റെ ബന്ധുക്കളോട് പൊലീസ് പറഞ്ഞിരുന്നു. മയക്കുമരുന്ന് കച്ചവടത്തിലേക്കും കേസ് വഴി തെളിക്കുന്നുണ്ട്.