നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ വീണ്ടും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എം.പി വീണ്ടും രംഗത്ത്. മോദിയെ പ്രകീര്‍ത്തിച്ച് ടൈം വാരികയില്‍ ഒബാമയെഴുതിയതിനെ ഉദ്ധരിച്ചാണ് തരൂരിന്‍റെ ട്വിറ്റര്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍. മോദിയെക്കുറിച്ചുളള ഒബാമയുടെ ലേഖനം ശ്രദ്ധേയമാണെന്നും മോദി പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂരിന്‍റെ ട്വീറ്റില്‍ പറയുന്നു. മോദിയെക്കുറിച്ചുളള ഒബാമയുടെ ലേഖനത്തിനൊപ്പമാണ് ഫേയ്സ്ബുക്കിലെ തരൂരിന്‍റെ പോസ്റ്റ്. നേരത്തേയും പല തവണ നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തത്തെിയിരുന്നു.