ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ നേതൃഗുണത്തെ ചോദ്യംചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് രംഗത്തെത്തി. സോണിയാഗാന്ധിതന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 55 ദിവസത്തെ അവധിക്കുശേഷം രാഹുല്‍ഗാന്ധി ബുധനാഴ്ച മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യാന്‍ ഇടയില്ലെന്ന് ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ഉത്തരവാദിത്വങ്ങളില്‍നിന്നും വെല്ലുവിളികളില്‍നിന്നും സോണിയ ഒളിച്ചോടരുത്. പ്രതിയോഗികളുടെ വെല്ലുവിളി നേരിടാന്‍ കഴിവുള്ള നേതാവ് സോണിയതന്നെ. രാഹുലിന്റെ നേതൃഗുണം സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുകയാണെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
55 ദിവസത്തെ അവധിക്കുശേഷം രാഹുല്‍ഗാന്ധി ബുധനാഴ്ച മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യാന്‍ ഇടയില്ലെന്ന് ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.