പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന് കെ.എം. മാണി.

കോട്ടയം: പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. ജോര്‍ജിന്റെ ആരോപണങ്ങളെ ജനം വിലയിരുത്തട്ടെ. ചിഫ് വിപ് പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട് യു.ഡി.എഫ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.