പി.സി ജോര്‍ജ് എന്‍ഡിഎയിലേക്ക്; ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച

കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് പി.സി ജോര്‍ജ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്നണിപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതു കൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ബിജെപി അനുകൂലനിലപാട് പി.സി ജോര്‍ജ് സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുഡിഎഫ് പ്രവേശനത്തിന് പി.സി ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശന ചര്‍ച്ചകള്‍ അനുകൂലമാകാതായതോടെയാണ് ജനപക്ഷം എന്‍ഡിഎ പ്രവേശനം ചര്‍ച്ച ചെയ്യുന്നത്.

Loading...