പ്രസ്റ്റിറ്റിയൂട്ട്‌സ് വിളിക്ക് പിന്നാലെ മന്ത്രി വി.കെ സിങ്ങ് വീണ്ടും മാധ്യമങ്ങൾക്കെതിരെ.

ന്യൂഡല്‍ഹി: പ്രസ്റ്റിറ്റിയൂട്ട്സ് വിളിക്ക് പിന്നാലെ മന്ത്രി വി.കെ സിങ്ങ് വീണ്ടും മാധ്യമങ്ങൾക്കെതിരെ. മാധ്യമങ്ങൾ സിൻഡികേറ്റായി തനിക്കെത്രെ അക്രമണം നടത്തുകയാണെന്‌ അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾ ആയുധ ഏജന്റുമാരുടെ പിണിയാളുകളായി പ്രവർത്തിക്കുന്നുവെന്നരീതിയിലും അദ്ദേഹം അരോപിച്ചു. ആയുധ കച്ചവടക്കാർ മാധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ തനിക്കെതിരെ ഉണ്ടാക്കുകയണ്‌-വി.കെ സിങ്ങ് ആരോപിച്ചു.താന്‍ കരസേനാ മേധാവിയായിരുന്ന സമയത്ത് അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ നിരാശ തീര്‍ക്കുകയാണ് ഇതിലൂടെയെന്നും വി.കെ. സിങ് പറഞ്ഞു. സൈന്യത്തിലെ ഒരു മുന്‍ ഉന്നത ഉദ്യോഗസ്ഥനും തനിക്കെതിരായ ഗൂഢാലോചനകളുടെ ഭാഗമാണെന്നും അദേഹം ആരോപിച്ചു. അദേഹത്തിന് അവരുമായുള്ള ബന്ധം എന്താണ് എന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും, അദേഹത്തിന്റെ പണം വാങ്ങിയിട്ടുള്ള ഒരുപാടു പേരുണ്ട്. അതുകൊണ്ടുതന്നെ അവര്‍ പറയുന്നത് അതേപോലെ എഴുതിക്കൊടുക്കാനും ചില മാധ്യമപ്രവര്‍ത്തകരുണ്ടാകുമെന്നും വി.കെ. സിങ് ആരോപിച്ചു. തനിക്കെതിരായി നടക്കുന്ന സംഘടിത നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.

ആയുധ ലോബി ഇപ്പോഴും താങ്കള്‍ക്കെതിരെ നീങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു അദേഹത്തിന്റെ മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ക്കാവുന്നതെല്ലാം അവര്‍ എനിക്കെതിരായി ചെയ്തു. അതിനായി ഒരുപാട് പണമൊഴുക്കി. ഇപ്പോഴും അവര്‍ പ്രവര്‍ത്തന നിരതരാണ്. എങ്ങനെയും തന്നെ പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സിങ് പറഞ്ഞു.

Loading...

നേരത്തെ, മാധ്യമപ്രവര്‍ത്തകരെ ‘പ്രസ്റ്റിറ്റിയൂട്ട്‌സ് എന്നു വിളിച്ചതിന് വി.കെ. സിങ് ക്ഷമ ചോദിച്ചരുന്നു. ഇതിന് പിന്നാലെയാണ് ആയുധ ലോബിക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവുമായി അദേഹം വീണ്ടും രംഗത്തെത്തിയത്. മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല ആ വാക്ക് ഉപയോഗിച്ചതെന്നും എന്നാല്‍, മാധ്യമപ്രവര്‍ത്തകരിലെ 10% ആളുകള്‍ ആ വിളിക്ക് അര്‍ഹരാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദേഹം ക്ഷമ ചോദിച്ചത്. ബാക്കി 90% മാധ്യമപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു. തന്നെ മനഃപൂര്‍വം ആക്രമിക്കുന്നവരാണ് 10% മാധ്യമപ്രവര്‍ത്തകര്‍ എന്നും അദ്ദേഹം ആരോപിച്ചിരുന്നു