ഫാ. ജോസഫ്‌ പുത്തൻപുരക്കലിന്റെ ധ്യാനത്തോടെ ഹൂസ്റ്റണിൽ വിശുദ്ധ വാരാചരണത്തിനു തുടക്കം

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാർ ഫൊറോന ദേവാലയത്തിൽ വിശുദ്ധ വാരാചരണം, മാര്‍ച്ച് 27, 28, 29 ( വെള്ളി, ശനി, ഞായർ ) തീയ്യതികളില്‍ നടക്കുന്ന നോമ്പുകാല ധ്യാനത്തോടുകൂടി ആരംഭിക്കും. പ്രശസ്ത ധ്യാനഗുരുവായ ഫാ. ജോസഫ്‌ പുത്തൻപുരക്കൽ ധ്യാനത്തിന് നേതൃത്വം നല്കും.

മാര്‍ച്ച് 29, ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7.30 നു ആരംഭിക്കും. കുരുത്തോല വിതരണം, പ്രദിക്ഷണം, ദേവാലയ പ്രവേശനം തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന ഉണ്ടായിരിക്കും.

Loading...

ഏപ്രില്‍ രണ്ട് പെസഹാ വ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബ്ബാനയും ആരാധന അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ഏപ്രില്‍ മൂന്ന് ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 5 നു ആരാധനയോടെ ആരംഭിക്കും.

ഏപ്രില്‍ നാല് ശനിയാഴ്ച വൈകുന്നേരം ആറിനും ഒന്പതിനും ഉയര്‍പ്പു തിരുന്നാളിന്റെ തിരുക്കര്‍മ്മങ്ങളും വി. കുർബാനയും.

ഏപ്രില്‍ അഞ്ച്, ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിൽ രാവിലെ 9 നു വി. കുർബാന ഉണ്ടായിരിക്കും. ധ്യാനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലിൽ, സഹവികാരി ഫാ. വിൽസണ്‍ ആന്റണി എന്നിവർ അറിയിച്ചു.