ഷിക്കാഗോ: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അടൂര്‍ ഭദ്രാസനാധിപനും മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റുമായ അഭി. ജോസഫ്‌ മാര്‍ ബര്‍ണ്ണബാസ്‌ എപ്പിസ്‌കോപ്പായ്ക്ക്‌ ഷിക്കാഗോ ഒഹയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്‌ നല്‍കി. നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം വൈസ്‌ പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌, മിഡ്‌– വെസ്‌റ്റ്‌ റീജിയന്‍ യുവജന സഖ്യം വൈസ്‌. പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌, മിഡ്‌– വെസ്‌റ്റ്‌ റീജിയന്‍ യൂത്ത്‌ ചാപ്ലയിന്‍ റവ. ജോര്‍ജ്‌ ചെറിയാന്‍, ഷിക്കാഗോ മാര്‍ത്തോമ ഇടവക അസോ. വികാരി റവ. സോന വര്‍ഗീസ്‌, ഷിക്കാഗോ മാര്‍ത്തോ ഇടവക ട്രസ്‌റ്റി എബ്രഹാം കെ. എബ്രഹാം, ടെജി തോമസ്‌, മിഡ്‌– വെസ്‌റ്റ്‌ റീജിയന്‍ യുവജന സഖ്യം സെക്രട്ടറി ബെന്നി പരിമണം, ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം സെക്രട്ടറി പ്രെമി തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ തിരുമേനിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയിലെത്തിയ തിരുമേനി ഷിക്കാഗോയിലെ മാര്‍ത്തോമ ഇടവകകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യത്തിന്‍െറ 2015 ലെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിക്കുന്ന തിരുമേനി മിഡ്‌– വെസ്‌റ്റ്‌ റീജിയന്‍ സംഘടിപ്പിക്കുന്ന വൈദികര്‍ക്കുളള യ ത്രയയപ്പ്‌ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിശുദ്ധ വാരാചരണത്തിന്‍െറ സമയത്തുളള തിരുമേനിയുടെ സന്ദര്‍ശനം ഷിക്കാഗോയിലെ സഭാ വിശ്വാസികളില്‍ ആത്മീയ ഉണര്‍വ്‌ നല്‍കും. മാര്‍ത്തോ യുവജന സഖ്യം പ്രസിഡന്റായതിനു ശേഷമുളള ആദ്യ നോര്‍ത്ത്‌ അമേരിക്കന്‍ സന്ദര്‍ശനമാണ്‌ തിരുമേനിയുടേത്‌ എന്ന പ്രത്യേകതയും ഉണ്ട്‌.

Loading...