മുത്തൂറ്റ് കൊള്ളചെയ്തവരെ ജാർഖഡിൽ കണ്ടെത്തി. പിടിക്കാനാകാതെ പോലീസ് മടങ്ങുന്നു.

തിരുവനന്തപുരം: മുത്തൂറ്റിന്റെ കോവളം ശാഖയില്‍ കവര്‍ച്ച നടത്തിയ കൊള്ള സംഘത്തേ ജാർഖഢിൽ കണ്ടെത്തിയെങ്കിലും പിടിക്കാൻ കഴിയാതെ കേരളാ പോലീസ് നിസഹായ അവസ്ഥയിൽ. ഇവിടെ ഒരു കോളനിയിൽ ഒളിച്ചിരിക്കുന്ന പ്രതികൾ പുറത്തുവരാൻ തയ്യാറല്ല. കോളനിയിൽ കയറി പിടിക്കാൻ കേരളാ പോലീസിനു കഴിയുന്നുമില്ല. കേരളത്തിൽ നിന്നും പോയ പ്[ഓലീസിനെ അതിന്റെ പരിസത്തുപോളും അടുപ്പിക്കാൻ അവിടുത്തേ ജനങ്ങൾ തയ്യാറാകുന്നില്ല. കേരള ഡി.ജി.പി ജാർഖഡ് ഡി.ജി.പിയുമായും പോലും ബന്ധപ്പെട്ടിട്ടും രക്ഷയില്ല. പ്രതികളെ തേടിയെത്തിയ കേരള പോലീസിനുനേരെ ഞായറാഴ്ച കല്ലേറ് നടന്നു. കോവളത്തെ മുത്തൂറ്റ് ശാഖയില്‍നിന്ന് 50 ലക്ഷം രൂപയുടെ പണയസ്വര്‍ണവും 1.60 ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്. സി.സി. ടി.വി. കാമറയില്‍നിന്ന് ലഭിച്ച ദൃശ്യത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ദേശീയ െക്രെം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്ക് വഴിയാണ് ജാര്‍ഖണ്ഡിലുള്ള സംഘമാണെന്ന് തിരിച്ചറിഞ്ഞത്.

ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ ക്യാമ്പുചെയ്യുകയാണ് പോലീസ്സംഘം. പ്രതികളെ തേടിയെത്തിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് പോലീസിനെ കല്ലെറിഞ്ഞത്. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പിന്‍വാങ്ങുന്നത്. കോളനിയില്‍നിന്ന് പ്രതികള്‍ പുറത്തേക്കിറങ്ങുന്നതുമില്ല.

Loading...

പ്രതികളെ പിടികൂടുന്നതിനായി അവിടത്തെ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായത്. വേണ്ടത്ര അംഗങ്ങളെ കേരളസംഘത്തിന് ജാര്‍ഖണ്ഡില്‍നിന്ന് ലഭിച്ചല്ല. ഇതേത്തുടര്‍ന്ന് ജാര്‍ഖണ്ഡ് ഡി.ഐ.ജി., എസ്.പി. എന്നിവരുമായി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.

ഇതേത്തുടര്‍ന്നാണ് തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘം ജാര്‍ഖണ്ഡിലെത്തിയത്. എന്നാല്‍, അന്വേഷണസംഘത്തിന് കവര്‍ച്ചക്കാരെ കണ്ടെത്താനായെങ്കിലും അറസ്റ്റുചെയ്താല്‍ അത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പാണ് അവിടത്തെ പോലീസ് നല്‍കിയത്.