Loading...

ബഹ്‌റൈനിലെ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ക്കായാണ് വി.എസ്.അച്യുതാനന്ദന്‍ ഗള്‍ഫിലേക്കെത്തുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലെത്തുന്ന പ്രതിപക്ഷ നേതാവ് അന്ന് ഉച്ചകഴിഞ്ഞാണ് ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുക. ശനിയാഴ്ച സി.പി.എം. പോഷക സംഘടനയായ പ്രതിഭയുടെ സമ്മേളനത്തിലും വി.എസ്.പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം രാത്രി നാട്ടിലേക്ക് മടങ്ങും.

മുഖ്യമന്ത്രിയായിരിക്കുന്‌പോള്‍ നോര്‍ക്ക വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെങ്കിലും വി.എസ്.ഗള്‍ഫില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. പാര്‍ട്ടിയുടെ പോഷക സംഘടനകളും സജീവമായ സംഘടനാപ്രവര്‍ത്തനവുമുള്ള ഗള്‍ഫില്‍ മറ്റു പല നേതാക്കളും ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെങ്കിലും വിഎസ് മാറി നില്‍ക്കുകയായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ദുബായില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വി.എസിന്റെ ഗള്‍ഫ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

Loading...