വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവെച്ച് 27കാരനുമായി ടിക് ടോക് കാമുകനൊപ്പം പ്രവാസി ഭര്‍ത്താവിന്റെ ഭാര്യ വീടുവിട്ടിറങ്ങി, യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു.. പാലക്കാട് നടന്ന സംഭവം ഇങ്ങനെ

 

27കാരനുമായി ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ച യുവതി വിവാഹിതയും കുട്ടികളും ഉണ്ടെന്നുള്ള കാര്യം മറച്ചുവെച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങി. എന്നാല്‍ യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു . യുവാവ് കയ്യൊഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ യുവതി യുവാവിനെതിരെ പരാതി നല്‍കുകയും ചെയ്തു. മലപ്പുറം മഞ്ചരിയിലാണ് സംഭവം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലായതോടെ ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മക്കളേയും വേണ്ടെന്നുവെച്ചാണ് 24കാരി കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്.

Loading...

യുവതിയുടെ പരാതിയ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ ഇന്നലെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ആസിഫ് (27)നെയാണ് സി ഐ സി അലവി അറസ്റ്റ് ചെയ്തത്.

കാമുകനൊപ്പം പോകാന്‍ യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയായ യുവതിക്ക് ഭര്‍ത്താവും എട്ട്, അഞ്ച് വയസ്സ് പ്രായമുള്ള രണ്ട് മക്കളുണ്ടെന്നതും നേരത്തെ തന്നെ അറിയിച്ചില്ലെന്ന് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതിയും രംഗത്തുവന്നത്.