ഷിക്കാഗോ സെന്റ്‌ തോമസ്‌ ഇടവകയുടെ പുതിയ പാഴ്സനേജിന്‌ തറക്കല്ലിട്ടു

ഷിക്കാഗൊ: നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ഇടവകകളില്‍ പ്രധാന്യം അര്‍ഹിക്കുന്ന സെന്റ്‌ തോമസ്‌ മാര്‍ത്തോമ ചര്‍ച്ച്‌ ഓഫ്‌ ഷിക്കാഗൊ, ലെംബാര്‍ഡ്‌ ഇടവകയുടെ പുതിയ പാഴ്സനേജിന്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌ എപ്പിസ്‌കോപ്പാ ശിലാസ്‌ഥാപന കര്‍മ്മം നിര്‍വഹിച്ചു. ഇടവകയുടെ നാളിതുവരെയുളള വളര്‍ച്ചയിലും ഇടവക ജനങ്ങളുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തത്തിലും കാലോചിതമായ നവീന പദ്ധതികള്‍ ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നതില്‍ ഇടവക നല്‍കുന്ന നേതൃത്വത്തിലും തിരുമേനി ഇടവകയെ അഭിനന്ദിച്ചു.

മാര്‍ച്ച്‌ 22 ന്‌ ഞായറാഴ്‌ച ആരാധനയ്ക്കുശേഷം നടന്ന കല്ലിടീല്‍ കര്‍മ്മത്തിന്‌ എത്തിയ ഏവരേയും ഇടവക സെക്രട്ടറി ജോണ്‍സന്‍ കെ. മത്തായി സ്വാഗതം ചെയ്‌തു. സെന്റ്‌ തോമസ്‌ മാര്‍ത്തോമ ഇടവക വികാരി റവ. ഷാജി തോമസ്‌, ഷിക്കാഗൊ മാര്‍ത്തോമ ഇടവക വികാരി റവ. ഡാനിയേല്‍ തോമസ്‌, അസോ. വികാരി റവ. സോനു വര്‍ഗീസ്‌ എന്നീ വൈദീകരും അനേകം വിശ്വാസ സമൂഹവും പങ്കെടുത്ത പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ പുതിയ പാഴ്സനേജിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരംഭം കുറിച്ചു.

Loading...

പാഴ്സനേജിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനായി മാത്യു എബ്രഹാം (കണ്‍വീനര്‍), ജയിസന്‍ കെ. മത്തായി (ഫിനാന്‍സ്‌ കണ്‍വീനര്‍), ജേക്കബ്‌ കെ. ജോര്‍ജ്‌ (പ്രോഗ്രാം കണ്‍വീനര്‍), റജി തരകന്‍, സജി ജെ. മാത്യു, തോമസ്‌ മാമ്മന്‍, ഫിലിപ്പ്‌ മാത്യു, ജോര്‍ജ്‌ അപ്പു കരുവാറ്റുവീട്ടില്‍ എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.