സരിതയുടെ കത്ത് വായിച്ച് തന്റെ ശരീരവും മനസും തകർന്നുപോയി -പി.സി ജോർജ്ജ്

സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായര്‍ എഴുതിയ കത്ത് വായിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. 25 പേജുകളുള്ള കത്ത് വായിച്ചപ്പൊള്‍ തന്റെ ശരീരവും മനസും തളര്‍ന്ന് പോയെന്നും. അക്കാര്യങ്ങള്‍ പുറത്ത് പറയാന്‍ ഇടവരുത്തരുതെന്നാണ്  പ്രാര്‍ത്ഥനയെന്നും പി സി പറഞ്ഞു. സരിത എഴുതിയിട്ടുള്ള കാര്യങ്ങള്‍ സത്യമാണ്. അവരെ സമീപിച്ചവര്‍ക്ക് അവരുടെ ശരീരം മാത്രമായിരുന്നു ആവശ്യമെന്നും പി സി പറഞ്ഞു.
സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി സി ജോര്‍ജിനെ നീക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കെ ജോര്‍ജിന്റെ പ്രസ്താവന  തന്നെയൊതുക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണെന്നാണ് കരുതപ്പെടുന്നത്.