സുനന്ദ കേസ് വഴിത്തിരിവിൽ. തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നു.

സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കേസില്‍ ശശി തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കും‍. സുനന്ദയുടെ മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്യും.സുനന്ദ പുഷകരിന്റെ മരണത്തില്‍ എഫ് ഐ ആര്‍ പുറത്തുവന്നു റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുണ്ടായത് മല്‍പ്പിടുത്തതിനിടെയെന്നും. മുറിവുകള്‍ മരണ കാരണമല്ലെന്നും ഇവ 12 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചോളം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.മരണ സമയത്ത് സുനന്ദ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്

അതിനിടെ കേസില്‍ കേറ്റിയെന്ന മറ്റുരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിയെ ചൊല്ലി സുനന്ദയും തമ്മില്‍ വഴക്കിട്ടിരുന്നെന്നുവെന്നും കാറ്റിയെ ദില്ലി പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Loading...

നേരത്തെ ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്ത് സുനില്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.