‘സൗഹൃദം തേങ്ങയല്ലെന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍, അവരില്ലായിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു’ അലന്‍സിയര്‍

Loading...

മീടൂ ആരോപണത്തില്‍ തനിക്കെതിരെ നിലപാട് സ്വീകരിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനെതിരെ നടന്‍ അലന്‍സിയര്‍ ലോപസ്. പ്രശ്നം ഉയര്‍ന്നപ്പോള്‍ തനിക്ക് ബലം തരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ‘സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും’ പറഞ്ഞ് മാറിനിന്നതും ചിലരുടെ മൗനവും വേദനയുണ്ടാക്കിയെന്ന് അലന്‍സിയര്‍ തുറന്നു പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീടൂ വിവാദവും പിന്നാലെയുണ്ടായ സംഭവങ്ങളും താരം വെളിപ്പെടുത്തിയത്.

ബിജു മേനോന്‍ നായകനായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കോ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് തനിക്കെതിരെ വിവാദം ഉയര്‍ന്നത്. ആ സമയം കൂടെ ഉണ്ടായിരുന്ന ആളുകള്‍ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കരുത്ത് തന്നു. വിവാദമുണ്ടായ സമയത്ത് ഒരു വീട്ടിലായിരുന്നു താമസിച്ചത്. ഹോട്ടലില്‍ ആയിരുന്നുവെങ്കില്‍ ചിലപ്പോള്‍ അലന്‍സിയര്‍ എന്ന വ്യക്തി ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്നും’ അലന്‍സിയര്‍ പറഞ്ഞു.

Loading...

മീടൂ ആരോപണം ഉയര്‍ന്നതിനു പിന്നാലെ അലന്‍സിയറെ തള്ളി ശ്യാം പുഷ്‌ക്കരന്‍ രംഗത്തെത്തുകയായിരുന്നു. സുഹൃദ് വലയത്തിലുണ്ടായിരുന്ന അലന്‍സിയറിനെതിരെ മീടൂ ആരോപണം വന്നപ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ലെന്നു. സന്ധി സംഭാഷണങ്ങള്‍ക്കായി നടന്‍ പലതവണ വിളിച്ചിരുന്നുവെന്നും ശ്യാം പുഷ്‌ക്കരന്‍ വെളിപ്പെടുത്തിയിരുന്നു. ഡബ്ല്യൂസിസിയുടെ രണ്ടാം വാര്‍ഷിക വേളയിലാണ് ശ്യം പുഷ്‌ക്കരന്‍ അലന്‍സിയറിനെതിരെ രംഗത്തെത്തിയത്. ‘സൗഹൃദം ഒരു തേങ്ങയുമല്ല.മാനവികതയാണ് ഏറ്റവും പ്രധാനം’ എന്നായിരുന്നു ശ്യാമിന്റെ പ്രസ്താവന. ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞുകൊണ്ട് നടി ദിവ്യ ഗോപിനാഥാണ് അലന്‍സിയറിനെതിരെ രംഗത്തെത്തിയത്.