ഒരു വയസുകാരിയെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി; കുഞ്ഞ് കുടുങ്ങി

ഒരു വയസുകാരിയെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ലോക്കായ കാറില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞിന് രക്ഷകരായെത്തി ഫയര്‍ഫോഴ്‌സ്. കാഞ്ഞിരപ്പള്ളി സ്വദേശി അജിത്തിന്റെ മകളാണ് കാറില്‍ കുടുങ്ങിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മൂവാറ്റുപുഴയിലെത്തിയ അജിത്തും കുടുംബവും പി ഒ ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി കാറിനകത്ത് കുട്ടിയെ കിടത്തി ഡോര്‍ ലോക്ക് ചെയ്യുകയായിരുന്നു .

Loading...

എന്നാല്‍ ഭക്ഷണം കഴിച്ച്‌ തിരിച്ചിറങ്ങിയ അജിത്ത് കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് അന്വേഷിച്ച്‌ പോയി. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി ഡോറിന്റെ ലോക്ക് തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ഫയര്‍മാന്മാരായ നന്ദു മനോജ്, ജെ വിമല്‍, പി സുബ്രഹ്മണ്യന്‍, സനല്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.